ന്യൂയോർക്ക്: ഫൊക്കാനയുടെ 2026-28 വർഷത്തേക്ക് തെരഞ്ഞെടുത്ത ബിസിനസ് ഫോറത്തിന്റെ ഉൽഘാടനം ഞായറാഴ്ച വൈകുന്നേരം നാലിന് ഫിലഡൽഫിയ അസെൻഷൻ ചർച്ചു ഹാളിൽ നടക്കും. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.
പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആൻറ്റോ വർക്കി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. ഫൊക്കാനയുടെ പെൻസിൽവാനിയ റീജിയണൽ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നത്.
ഫൊക്കാനയുടെ പതിനഞ്ചിന കമ്മിറ്റികളിൽ ഒന്നായ ബിസിനസ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ, സംരംഭകരെയും ബിസിനസ് നടത്തുന്നവരെയും ഒന്നിച്ചു കൊണ്ട് വന്നു അവരുടെ അറിവുകളും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനും ബിസിനസ് വളർച്ചക്ക് അവസരണങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വേദികൾ സാധ്യമാക്കുക എന്നുള്ളതാണ്.
ഇതിലൂടെ പുതിയ ബിസിനസ് അവസരങ്ങളും ഉപഭോക്താക്കളെയും കണ്ടെത്തുവാൻ സാധിക്കുകയും, നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കണ്ടെത്തുവാനും, പുതിയ സംരംഭകർക്ക് മാർഗനിർദേശവും പിന്തുണയും നൽകുവാനും സാധിക്കും. ഒരു ബിസിനസ് ഡയറക്ടറിയും പ്രസിദ്ധീകരിക്കുന്നുണ്ട്.
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയംഗം ബിജോ വിതയത്തിൽ കോഓർഡിനേറ്ററായും എക്സിക്യൂട്ടീവ് മെമ്പർ സോണി അമ്പൂക്കൻ അഡ്വൈസറുമായുള്ള ബിസിനസ് ഫോറത്തിന്റെ ചെയർമാൻ ആയി പ്രവർത്തിക്കുന്നത് പ്രമുഖ വ്യവസായി കൂടിയായ മാത്യു ചെറിയാൻ ആണ്.
കമ്മിറ്റിയംഗമായി അജിത് ചാണ്ടിയും കോഓർഡിനേറ്ററന്മാരായി ബിജു ജോർജ്, റജി കുര്യൻ എന്നിവരും, തോമസ് സഖറിയാ - വൈസ് ചെയർമാൻ, വർഗീസ് ചാക്കോ സെക്രട്ടറി, അലക്സ് ചെറിയാൻ ട്രെഷറർ എന്നിവരും പ്രവർത്തിക്കുന്നു.
വിവിധ മേഖലകളിൽ പ്രമുഖരായ ബിസിനസ് സംരംഭകർ തന്നെ ബിസിനസ് ഫോറത്തിന്റെ ചുമതലകൾ വഹിക്കുന്നത്, പുതിയ ബിസിനസ് ബന്ധങ്ങൾ ലഭിക്കുന്നതിനും സംരംഭകർ തമ്മിൽ സഹകരിച്ചു മുന്നേറുവാനും അതിലൂടെ സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുവാൻ സാധിക്കുമെന്നും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആൻറ്റോ വർക്കി എന്നിവർ പറഞ്ഞു.