x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ബി​സി​ന​സ് ഫോ​റം ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യ​യി​ൽ

ജി​ജി റ്റോം
Published: November 14, 2026 01:16 PM IST | Updated: November 14, 2026 05:42 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2026-28 വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത ബി​സി​ന​സ് ഫോ​റ​ത്തി​ന്‍റെ ഉ​ൽ​ഘാ​ട​നം ഞാ​യ​റാ​ഴ്ച വൈകുന്നേരം നാലിന് ഫി​ല​ഡ​ൽ​ഫി​യ അ​സെ​ൻ​ഷ​ൻ ച​ർ​ച്ചു ഹാ​ളി​ൽ ന​ട​ക്കും. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ഉദ്​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പ്ര​സി​ഡന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്രെ​ഷ​റ​ർ ആ​ൻ​റ്റോ വ​ർ​ക്കി എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഫൊ​ക്കാ​ന​യു​ടെ പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ ഉ​ദ്​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ബി​സി​ന​സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്​ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ഫൊ​ക്കാ​ന​യു​ടെ പ​തി​ന​ഞ്ചി​ന ക​മ്മി​റ്റി​ക​ളി​ൽ ഒ​ന്നാ​യ ബി​സി​ന​സ് ഫോ​റ​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ, സം​രം​ഭ​ക​രെ​യും ബി​സി​ന​സ് ന​ട​ത്തു​ന്ന​വ​രെ​യും ഒ​ന്നി​ച്ചു കൊ​ണ്ട് വ​ന്നു അ​വ​രു​ടെ അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന​തി​നും ബി​സി​ന​സ് വ​ള​ർ​ച്ച​ക്ക് അ​വ​സ​ര​ണ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള വേ​ദി​ക​ൾ സാ​ധ്യ​മാ​ക്കു​ക എ​ന്നു​ള്ള​താ​ണ്.

ഇ​തി​ലൂ​ടെ പു​തി​യ ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ക്കു​ക​യും, നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​നും, പു​തി​യ സം​രം​ഭ​ക​ർ​ക്ക്‌ മാ​ർ​ഗ​നി​ർ​ദേ​ശ​വും പി​ന്തു​ണ​യും ന​ൽ​കു​വാ​നും സാ​ധി​ക്കും. ഒ​രു ബി​സി​ന​സ് ഡ​യ​റ​ക്ട​റി​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്.

ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗം ബി​ജോ വി​ത​യ​ത്തി​ൽ കോഓ​ർ​ഡി​നേ​റ്റ​റാ​യും എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ സോ​ണി അ​മ്പൂ​ക്ക​ൻ അ​ഡ്വൈ​സ​റുമാ​യു​ള്ള ബി​സി​ന​സ് ഫോ​റ​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ്ര​മു​ഖ വ്യ​വ​സാ​യി കൂ​ടി​യാ​യ മാ​ത്യു ചെ​റി​യാ​ൻ ആ​ണ്.

ക​മ്മി​റ്റി​യം​ഗ​മാ​യി അ​ജി​ത് ചാ​ണ്ടി​യും കോഓ​ർ​ഡി​നേ​റ്റ​റ​ന്മാ​രാ​യി ബി​ജു ജോ​ർ​ജ്, റ​ജി കു​ര്യ​ൻ എ​ന്നി​വ​രും, തോ​മ​സ് സ​ഖ​റി​യാ - വൈ​സ് ചെ​യ​ർ​മാ​ൻ, വ​ർഗീ​സ് ചാ​ക്കോ സെ​ക്ര​ട്ട​റി, അ​ല​ക്സ് ചെ​റി​യാ​ൻ ട്രെ​ഷ​റ​ർ എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​മു​ഖ​രാ​യ ബി​സി​ന​സ് സം​രം​ഭ​ക​ർ ത​ന്നെ ബി​സി​ന​സ് ഫോ​റ​ത്തി​ന്‍റെ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന​ത്, പു​തി​യ ബി​സി​ന​സ് ബ​ന്ധ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും സം​രം​ഭ​ക​ർ ത​മ്മി​ൽ സ​ഹ​ക​രി​ച്ചു മു​ന്നേ​റു​വാ​നും അ​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ സാ​മ്പ​ത്തിക വ​ള​ർ​ച്ച​യ്ക്ക് സം​ഭാ​വ​ന ന​ൽ​കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്രെ​ഷ​റ​ർ ആ​ൻ​റ്റോ വ​ർ​ക്കി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : FOKANA BusinessForum Philadelphia MalayaliCommunity USA

Recent News

Corehub Up