x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്കു​ന്നം വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ്

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 14, 2026 03:16 PM IST | Updated: November 14, 2026 03:27 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഷി​ക്കാ​ഗോ: ജ​നു​വ​രി 17ന് ​കേ​ര​ള​ത്തി​ലെ ക​രി​ങ്കു​ന്ന​ത്ത് ന​ട​ക്കു​ന്ന പ്ര​ഥ​മ ക്നാ​നാ​യ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ ജ​നു​വ​രി​യി​ലെ തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രും ക​രി​ങ്കു​ന്നം സോ​ഷ്യ​ൽ ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​നാ​ണ് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പി​ന്തു​ണ​യും ആ​ശം​സ​ക​ളും അ​റി​യി​ച്ച​ത്.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യു​മാ​ണ് ക​രി​ങ്കു​ന്നം സോ​ഷ്യ​ൽ ക്ല​ബി​നും മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​ർ​ക്കും വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് പ്ര​മു​ഖ അം​ഗ​ങ്ങ​ൾ ക​രി​ങ്കു​ന്നം ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​രാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത് ഇ​രു ക്ല​ബു​ക​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​യാ​യി.

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​യും ഷി​ക്കാ​ഗോ​യി​ലെ വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ജി മു​ല്ല​പ്പ​ള്ളി​ൽ ആ​ണ് ക​രി​ങ്കു​ന്നം അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ. ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ സ​ജീ​വ അം​ഗ​മാ​യ അ​ദ്ദേ​ഹം ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ്.

മ​ത്സ​ര​ത്തി​ലെ ഒ​ന്നാം സ​മ്മാ​ന​മാ​യ 1,00,001 രൂ​പ​യും സൈ​മ​ൺ കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യി​യു​മാ​യ ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ലും കു​ടും​ബ​വു​മാ​ണ്. ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ് ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യി അ​റി​യ​പ്പെ​ടു​ന്ന ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ന​പ​രി​ച​യ​മു​ള്ള അം​ഗ​ങ്ങ​ൾ ക​രി​ങ്കു​ന്ന​ത്തെ പു​തി​യ വ​ടം​വ​ലി സം​രം​ഭ​ത്തി​നും പി​ന്തു​ണ​യു​മാ​യി എ​ത്തു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

സ്വ​ദേ​ശ​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​രി​ങ്കു​ന്നം വ​ടം​വ​ലി മ​ത്സ​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. 570 കി​ലോ​ഗ്രാം ഭാ​ര​വി​ഭാ​ഗ​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ തൊ​മ്മ​നും മ​ക്ക​ളും ടീ​മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​യി​ലും മ​റ്റ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ക​രി​ങ്കു​ന്നം നി​വാ​സി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​കാ​യി​ക​മാ​മാ​ങ്കം പ്ര​വാ​സി സ​മൂ​ഹ​വും ജ​ന്മ​നാ​ടും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ചി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ക​രി​ങ്കു​ന്നം സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​രം വ​ൻ​വി​ജ​യ​മാ​ക​ട്ടെ​യെ​ന്നും വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നാ​യി വ​ള​ര​ട്ടെ​യെ​ന്നും പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യും ആ​ശം​സി​ച്ചു.

കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക​പ്പു​റം സൗ​ഹൃ​ദ​വും ഐ​ക്യ​വും സ​ഹ​ക​ര​ണ​വും വ​ള​ർ​ത്തു​ന്ന ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : TugofWar ChicagoSocialClub Karinkunnam MalayaliCommunity

Recent News

Corehub Up