Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChicagoSocialClub

America

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ഓ​ണാ​ഘോ​ഷം; ആ​വേ​ശം പ​ക​ർ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം വി​വി​ധ ക​ലാ - സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തി​യ പ്ര​മു​ഖ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ തി​ള​ക്ക​മേ​കി.

കേ​ര​ള ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്, രാ​ജ്യ​സ​ഭാം​ഗം ജോ​സ് കെ. ​മാ​ണി, ആ​ലു​വ എം.​എ​ൽ.​എ. അ​ൻ​വ​ർ സാ​ദ​ത്ത്, മു​ൻ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ലോ​ക​ത്തിന്‍റെ ഏ​ത് ഭാ​ഗ​ത്താ​യാ​ലും മ​ല​യാ​ളി​ക​ൾ ഒ​രു​മി​ച്ച് ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും ഐ​ക്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​ണെ​ന്ന് ര​മേശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ളി​ൽ ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​ന​മാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​രം സ​മ്മാ​ന​ത്തു​ക​യി​ലും ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ലും ലോ​ക​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ശ​ക്ത​വും മാ​തൃ​കാ​പ​ര​വു​മാ​യ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​ണെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കൂ​ടു​ത​ൽ അ​ടു​ത്ത് ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News

Corehub Up