x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ്; കാ​ന​ഡ ഗ്ലാ​ഡി​യേ​റ്റേ​ഴ്സ് വീ​ണ്ടും ചാ​മ്പ്യ​ന്മാ​ർ

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: September 9, 2026 05:06 PM IST | Updated: September 9, 2026 05:06 PM IST

കാ​ന​ഡ ഗ്ലാ​ഡി​യേ​റ്റേ​ഴ്സ് ടീം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ ഗ്ലാ​ഡി​യേ​റ്റേ​ഴ്സ് കാ​ന​ഡ വീ​ണ്ടും കി​രീ​ടം നി​ല​നി​ർ​ത്തി.

മാ​ണി മെ​മ്മോ​റി​യ​ൽ റോ​ളിം​ഗ് ട്രോ​ഫി​യും 11,111 ഡോ​ള​റും സ​മ്മാ​ന​ത്തു​ക​യും സ്വ​ന്ത​മാ​ക്കി​യാ​ണ് ഗ്ലാ​ഡി​യേ​റ്റേ​ഴ്സ് കാ​ന​ഡ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. ര​ണ്ടാം സ​മ്മാ​ന​മാ​യ ജോ​യി മു​ണ്ട​പ്ലാ​ക്കി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും 5555 ഡോ​ള​റും കോ​ട്ട​യം ബ്ര​ദേ​ഴ്‌​സ് കാ​ന​ഡ ബ്ലൂ ​ടീം സ്വ​ന്ത​മാ​ക്കി.

വാ​ശി​യേ​റി​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ കോ​ട്ട​യം ബ്ര​ദേ​ഴ്സ് കാ​ന​ഡ ബ്ലൂ ​ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ്ലാ​ഡി​യേ​റ്റേ​ഴ്സ് കാ​ന​ഡ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

 

K-Rail Survey

സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ് സ്പോ​ൺ​സ​ർ ചെ​യ്ത ഗ്ലാ​ഡി​യേ​റ്റേ​ഴ്സ് കാ​ന​ഡ​യും സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ സ്പോ​ൺ​സ​ർ ചെ​യ്ത കെ​ബി​സി കോ​ട്ട​യം ബ്ര​ദേ​ഴ്സ് കാ​ന​ഡ ബ്ലൂ ​ടീ​മും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ വ​ടം​വ​ലി വേ​ദി​ക​ളി​ലെ ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളാ​യി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ടീ​മു​ക​ളാ​ണ്.

മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​കു​റ്റി​ന്‍റെ ല​ണ്ട​ൻ ഗ്ലാ​ഡി​യേ​റ്റേ​ഴ്സ്, മു​ത്ത് ക​ല്ലി​ടു​ക്കി​ലി​ന്‍റെ കോ​ട്ട​യം ബ്ര​ദേ​ഴ്സ് കാ​ന​ഡ ബ്ലാ​ക്ക് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​റി​യം കി​ഴ​ക്കേ​ക്കു​റ്റ് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും 3333 ഡോ​ള​റും അ​ട​ങ്ങു​ന്ന മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കെ​ബി​സി ബ്ലാ​ക്ക് മ​ഹ​ല്യാ ജ്വ​ല്ല​റി ന​ൽ​കി​യ ട്രോ​ഫി​യും 1111 ഡോ​ള​റും അ​ട​ങ്ങു​ന്ന നാ​ലാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ പാ​ല​ക്കാ​ട് എം​പി വി. ​കെ. ശ്രീ​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു​നി​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം താ​ള​മേ​ള​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി​യ​തോ​ടെ ബെ​ൻ​സ​ൺ​വി​ല്ലി​ലെ Energy Sports Complex ആ​വേ​ശ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ​ക്ക് സാ​ക്ഷി​യാ​യി.

 

K-Rail Survey

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 16 ടീ​മു​ക​ൾ ഇ​ത്ത​വ​ണ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ചു. സി​നി​മാ​താ​രം അ​ൻ​സി​ബ ഹ​സ​ൻ, പ്ലേ​ബാ​ക്ക് സിം​ഗ​ർ സു​ധീ​ഷ് ശ​ശി​കു​മാ​ർ,ഷി​ക്കാ​ഗോ​യി​ലെ മ​റ്റു അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രും ക​ലാ​കാ​ര​ന്മാ​രും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന് കൂ​ടു​ത​ൽ നി​റ​പ്പ​കി​ട്ടേ​കി.

5,000-ല​ധി​കം ആ​ളു​ക​ൾ വ​ടം​വ​ലി കാ​ണാ​നാ​യി Energy Sports Complex-ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ഒ​രു​ക്കി​യ ഫു​ഡ് ഫെ​സ്റ്റി​വ​ലും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

ജോ​സ് മ​ണ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ ഏ​കോ​പി​പ്പി​ച്ച​ത്. റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ടം​വ​ലി ക​മ്മി​റ്റി​യും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

കാ​ന​ഡ​യി​ൽ നി​ന്നും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വ​ടം​വ​ലി പ്രേ​മി​ക​ളാ​ണ് ഈ ​കാ​യി​ക​മാ​മാ​ങ്ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

കെ​വി ടി​വി വ​ഴി ടൂ​ർ​ണ​മെ​ന്‍റ് മു​ഴു​വ​ൻ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്ത​തോ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​ർ​ക്കും മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ സാ​ധി​ച്ചു.

ഇ​ത്ര​യും വ​ലി​യൊ​രു ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കാ​നാ​യ​ത് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ലെ അം​ഗ​ങ്ങ​ളു​ടെ​യും ക്ല​ബി​നെ പി​ന്തു​ണ​യ്ക്കു​ന്ന എ​ല്ലാ സ്പോ​ൺ​സ​ർ​മാ​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​ണെ​ന്ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ അ​റി​യി​ച്ചു.

മി​ക​ച്ച ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​ക​ളെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും സ്പോ​ൺ​സ​ർ​മാ​രെ​യും വോ​ള​ണ്ടി​യ​ർ​മാ​രെ​യും പ​രി​പാ​ടി​യെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​രെ​യും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഇ​ണ്ടി​ക്കു​ഴി, സെ​ക്ര​ട്ട​റി രാ​ജു മാ​നു​ങ്ക​ൽ, ട്ര​ഷ​റ​ർ ബി​ജോ​യി കാ​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് പൂ​തേ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ ചെ​യ​ർ​മാ​നാ​യും മാ​നി ക​രി​ക്കു​ളം വൈ​സ് ചെ​യ​ർ​മാ​നാ​യും സ്റ്റീ​ഫ​ൻ ക​ഴി​ക്കേ​ക്കു​റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ബി​നു കൈ​ത​ക്ക​ത്തോ​ട്ടി​ൽ ഫി​നാ​ൻ​സ് ചെ​യ​ർ​മാ​നാ​യും നേ​തൃ​ത്വം ന​ൽ​കി.

Tags : Canada ChicagoSocialClub VadamvaliTournament

Recent News

Corehub Up