Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buy

മെ​ൽ​ബ​ണി​ൽ പു​തി​യ വീ​ട് സ്വ​ന്ത​മാ​ക്കി ദീ​പ നാ​യ​ർ; ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് താ​രം

'പ്രി​യം' എ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്ര​യ​ങ്ക​രി​യാ​യി മാ​റി​യ ദീ​പ നാ​യ​രും കു​ടും​ബ​വും ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ പു​തി​യ വീ​ട് സ്വ​ന്ത​മാ​ക്കി. പു​തി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ താ​രം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.

സാ​രി​യി​ൽ അ​തി​സു​ന്ദ​രി​യാ​യാ​ണ് ദീ​പ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ദീ​പ​യു​ടെ ഭ​ർ​ത്താ​വ് രാ​ജീ​വ്, മ​ക്ക​ളാ​യ ശ്ര​ദ്ധ, മാ​ധ​വി എ​ന്നി​വ​രെ​യും ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി എ​ത്തി​യ 'പ്രി​യം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ദീ​പ നാ​യ​ർ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ദീ​പ​യ്ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ സി​നി​മ വ​ൻ വി​ജ​യ​മാ​ട്ടും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ പോ​യ ദീ​പ പി​ന്നീ​ട് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് തി​രി​ച്ചു​വ​ന്നി​ല്ല. ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കാ​ൻ താ​ര​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു.

Business

സ്മാർട്ട്ഫോണുകൾ ഇപ്പോൾ വാങ്ങിക്കൊള്ളൂ

മും​​ബൈ: ആ​​ഗോ​​ള​​മാ​​യി മെ​​മ്മ​​റി ചി​​പ്പു​​ക​​ൾ​​ക്ക് ക്ഷാ​​മം നേ​​രിടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ടു​​ത്ത വ​​ർ​​ഷം സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ വി​​ല വ​​ർ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത. ജ​​നു​​വ​​രി-​​ജൂ​​ണ്‍ കാ​​ല​​യ​​ള​​വി​​ൽ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല 40 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​ർ​​ധി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

ഇ​​ത് അ​​ടു​​ത്ത വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽ സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​പ​​ണി​​യി​​ൽ വി​​ല്പ​​ന​​യി​​ലും വി​​ത​​ര​​ണ​​ത്തി​​ലും ഇ​​ടി​​വി​​നും കാ​​ര​​ണാ​​കു​​മെ​​ന്നും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ മൊ​​ത്ത​​ത്തി​​ലു​​ള്ള ശ​​രാ​​ശ​​രി വി​​ല എട്ടു ശ​​ത​​മാ​​നം മുതൽ 15 ശതമാനം വരെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​ക്കു​​മെ​​ന്നും ക​​രു​​തു​​ന്നു.

ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മേ​​ഖ​​ല​​യി​​ലെ കു​​തി​​ച്ചു​​ചാ​​ട്ടം കാ​​ര​​ണം വ​​ൻ​​കി​​ട ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ മെ​​മ്മ​​റി ചി​​പ്പു​​ക​​ൾ വാ​​ങ്ങി​​ക്കൂ​​ട്ടു​​ന്ന​​താ​​ണ് ചി​​പ്പു​​ക​​ളു​​ടെ ക്ഷാ​​മ​​ത്തി​​നും വി​​ല വ​​ർ​​ധ​​ന​​യ്ക്കും കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റലി​​ജ​​ൻ​​സ് സെ​​ർ​​വ​​റു​​ക​​ൾ​​ക്ക് വേ​​ണ്ട ഹൈ-​​ബാ​​ൻ​​ഡ്‌വി​​ഡ്ത്ത് മെ​​മ്മ​​റി (എ​​ച്ച്ബി​​എം) ചി​​പ്പു​​ക​​ളു​​ടെ ആ​​വ​​ശ്യം കു​​ത്ത​​നെ ഉ​​യ​​ർ​​ന്ന​​തോ​​ടെ, ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ മെ​​മ്മ​​റി ചി​​പ്പു​​ക​​ൾ​​ക്ക് ക​​ടു​​ത്ത ക്ഷാ​​മ​​മാ​​ണ് വി​​ല ഉ​​യ​​രാ​​നു​​ള്ള പെ​​ട്ടെ​​ന്നു​​ണ്ടാ​​യ കാ​​ര​​ണം.


ചി​പ്പ് നി​ർ​മാ​താ​ക്ക​ൾ എ​ഐ ക​ന്പ​നി​ക​ൾ​ക്കു​ള്ള വി​ത​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. ഇതു മൂലം പ​ല ക​ന്പ​നി​ക​ളും സ്മാ​ർ​ട്ട​ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചി​പ്പു​ക​ളു​ടെ ഉ​ത്പാ​ദ​നം കു​റ​ച്ച് എ​ഐ ചി​പ്പു​ക​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചു. സ്മാ​ർ​ട്ട്ഫോ​ണ്‍, ക​ംപ്യൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ൾ ഇ​ത് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്.

മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന വ​​ർ​​ധ​​ന സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളെ അ​​വ​​രു​​ടെ നി​​ർ​​മാ​​ണ ചെ​​ല​​വി​​ൽ ഉ​​ണ്ടാ​​ക്കു​​ന്ന വ​​ർ​​ധ​​ന​​വ് പൂ​​ർ​​ണ​​മാ​​യോ ഭാ​​ഗി​​ക​​മാ​​യോ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ലേ​​ക്ക് കൈമാറാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കും.

ചിപ്പുകളുടെ വില വർധന ഒ​​രു ഫോ​​ണ്‍ നി​​ർ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ല​​വി​​ൽ 8 മു​​ത​​ൽ 15 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന​​വി​​നു കാ​​ര​​ണ​​മാ​​കും. ഈ ​​അ​​ധി​​ക​​ച്ചെ​​ല​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ ക​​ന്പ​​നി​​ക​​ളെ ഫോ​​ണി​​ന്‍റെ വി​​ല കൂ​​ട്ടു​​ന്ന​​തി​​ലേ​​ക്കെ​​ത്തി​​ക്കും. ഫോ​​ണു​​ക​​ൾ​​ക്കു വി​​ല ഉ​​യ​​രു​​ന്ന​​തോ​​ടെ വി​​പ​​ണി​​യി​​ലെ ആ​​വ​​ശ്യ​​ക​​ത​​യെ​​യും ബാ​​ധി​​ക്കും.

സ്മാ​ർ​ട്ട്ഫോ​ണ്‍ ഘ​ട​ക​ങ്ങ​ളു​ടെ വ​ലി​യൊ​രു ഭാ​ഗം ഇ​റ​ക്കു​മ​തി​യാ​ണ്. രൂ​പ​യു​ടെ മൂ​ല്യം ഡോ​ള​റി​നെ​തി​രേ ഇ​ടി​യു​ന്പോ​ൾ ക​ന്പ​നി​ക​ൾ​ക്ക് ഇ​റ​ക്കു​മ​തി ചെ​ല​വ് കൂ​ടും. ഈ ​അ​ധി​ക ചെ​ല​വ് ഉ​പ​ഭോ​ക്താ​വി​ൽനി​ന്നാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

കൗ​​ണ്ട​​ർ​​പോ​​യി​​ന്‍റ് റി​​സ​​ർ​​ച്ച് ഡ​​യ​​റ​​ക്ട​​ർ ത​​രു​​ണ്‍ പ​​ഥ​​ക്കി​​ന്‍റെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ പു​​തു​​ക്കി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം അ​​ടു​​ത്ത വ​​ർ​​ഷം ഈ ​​ആ​​ഘാ​​തം വ​​ള​​രെ ക​​ഠി​​ന​​മാ​​യി​​രി​​ക്കും. 2026ൽ ​​കു​​റ​​ഞ്ഞ വി​​ല​​യു​​ള്ള സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ (10,000 രൂ​​പ​​യി​​ൽ താ​​ഴെ) വി​​ൽ​​പ്പ​​ന​​യി​​ൽ 15 ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​കും.

സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​പ​​ണി​​യു​​ടെ മൊ​​ത്തം വി​​ൽ​​പ്പ​​ന​​യു​​ടെ 18 ശ​​ത​​മാ​​ന​​വും ഈ ​​വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​വ​​യാ​​ണ്. ഈ ​​വി​​ഭാ​​ഗം ഫോ​​ണു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യി​​ൽ 3 മു​​ത​​ൽ 5 ശ​​ത​​മാ​​നം വ​​രെ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 200 ഡോ​​ള​​റി​​ൽ താ​​ഴെ വി​​ല​​യു​​ള്ള ബ​​ജ​​റ്റ് സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ​​ക്ക് പു​​തി​​യ വി​​ല നി​​ശ്ച​​യി​​ക്കേ​​ണ്ടി​​വ​​രും. ഇ​​വ​​യു​​ടെ നി​​ർ​​മാ​​ണ​​ച്ചെ​​ല​​വ് അ​​ടു​​ത്ത വ​​ർ​​ഷം 20 മു​​ത​​ൽ 30 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധി​​ക്കും. മി​​ഡ്് റേ​​ഞ്ച്, പ്രീ​​മി​​യം മോ​​ഡ​​ലു​​ക​​ളെ​​യും ഇ​​തു ബാ​​ധി​​ക്കും. അ​​വ​​യു​​ടെ വി​​ല​​യി​​ൽ 10 മു​​ത​​ൽ 15 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​ക്കാം. 2026ൽ ​​ആ​​ഗോ​​ള സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​ൽ​​പ്പ​​ന 2.1 ശ​​ത​​മാ​​നം കു​​റ​​യു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

സ്മാർട്ട് ടിവികൾക്കും വില ഉയരും

മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യും ക്ഷാ​​മ​​വും ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യത്തകർച്ചയും മൂലം ജ​​നു​​വ​​രി മു​​ത​​ൽ ഇ​​ന്ത്യ​​യിൽ എ​​ൽ​​ഇ​​ഡി, സ്മാ​​ർ​​ട്ട് ടി​​വി​​ക​​ളു​​ടെ വി​​ല ജ​​നു​​വ​​രി മു​​ത​​ൽ 3 ശ​​ത​​മാ​​നം മു​​ത​​ൽ 10 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി റിപ്പോർട്ടുകളുണ്ടായിരുന്നു.

ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ൾ ഉ​​യ​​ർ​​ന്ന ലാ​​ഭ​​മു​​ള്ള എ​​ഐ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി. ഇ​​ത് ടെ​​ലി​​വി​​ഷ​​ൻ പോ​​ലു​​ള്ള പ​​ര​​ന്പ​​രാ​​ഗ​​ത ഇ​​ല​​ക്‌ട്രോ​​ണി​​ക്് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള ചി​​പ്പു​​ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​ക്കി. ഇ​​ത് ഡി​​ആ​​ർ​​എ​​എം, ഫ്ലാ​​ഷ് മെ​​മ്മ​​റി എ​​ന്നി​​വ​​യു​​ടെ വി​​ല കു​​ത്ത​​നെ ഉ​​യ​​രാ​​ൻ ഇ​​ട​​യാ​​ക്കി. ക​​ഴി​​ഞ്ഞ മൂ​​ന്ന് മാ​​സ​​ത്തി​​നി​​ടെ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല 500 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.‌

Latest News

Corehub Up