'പ്രിയം' എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രയങ്കരിയായി മാറിയ ദീപ നായരും കുടുംബവും ഓസ്ട്രേലിയയിലെ മെൽബണിൽ പുതിയ വീട് സ്വന്തമാക്കി. പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർക്കായി പങ്കുവച്ചത്.
സാരിയിൽ അതിസുന്ദരിയായാണ് ദീപ പ്രത്യക്ഷപ്പെട്ടത്. ദീപയുടെ ഭർത്താവ് രാജീവ്, മക്കളായ ശ്രദ്ധ, മാധവി എന്നിവരെയും ചിത്രങ്ങളിൽ കാണാം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ 'പ്രിയം' എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിനിയായ ദീപ നായർ അഭിനയരംഗത്തേക്ക് എത്തുന്നത്. എൻജിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ചിത്രത്തിൽ അഭിനയിക്കാൻ ദീപയ്ക്ക് അവസരം ലഭിക്കുന്നത്. എന്നാൽ സിനിമ വൻ വിജയമാട്ടും പഠനം പൂർത്തിയാക്കാൻ പോയ ദീപ പിന്നീട് അഭിനയരംഗത്തേക്ക് തിരിച്ചുവന്നില്ല. ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
Tags : Deepa Nair buy new house