Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : By-Elections

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; അ​ഞ്ചി​ട​ത്ത് സ്റ്റേ 28 ​വ​രെ നീ​ട്ടി, ര​ണ്ട് മ​ണ്ഡ​ല​ങ്ങി​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് വോ​ട്ടെ​ടു​പ്പ് 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്റ്റേ ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഈ ​മാ​സം 28 വ​രെ നീ​ട്ടി. വി​ജ​യ് ഒ​ഴി​ഞ്ഞ തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് അ​ട​ക്കം അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​ക്കാ​ണ് ഉ​ത്ത​ര​വ് ബാ​ധ​കം. ക​രൂ​ർ, വി​ര​ളി​മ​ലൈ, പെ​രു​ന്തു​റൈ, അം​ബാ​സ​മു​ദ്രം എ​ന്നി​വി​ങ്ങ​ളാ​ണ് സ്റ്റേ​യു​ള്ള മ​റ്റ് മ​ണ്ഡ​ല​ങ്ങ​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​ക​ൾ നി​ല​വി​ലു​ള്ള​തി​നാ​ലാ​ണ് വി​ല​ക്ക്.

തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി ഇ​ല്ലാ​ത്ത ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ധു​രാ​ന്ത​കം, ധ​രാ​പു​രം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് വോ​ട്ടെ​ടു​പ്പ്. ഒ​ൻ​പ​തി​ന് വോ​ട്ടെ​ണ്ണ​ലും ഫ്ര​ഖ്യാ​പ​ന​വും ന​ട​ക്കും. സെ​പ്റ്റം​ബ​ർ 16 ആ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 17നും ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 19മാ​ണ്.

Latest News

Corehub Up