Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C. Joseph Vijay.

ടി​വി​കെ എം​എ​ൽ​എ ക​ള​ക്ട​ർ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച സം​ഭ​വം; വി​ജ​യ് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ക​നി​മൊ​ഴി

ചെ​ന്നൈ: ടി​വി​കെ എം​എ​ൽ​എ ക​ള്ള​ക്കു​റി​ച്ചി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ച് ഡി​എം​കെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​നി​മൊ​ഴി. അ​രു​ൾ വി​ഗ്നേ​ഷ് എം​എ​ൽ​എ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ജ​യ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​നി​മൊ​ഴി ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​ർ​ക്ക് നേ​രെ​യു​ണ്ടാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ക​നി​മൊ​ഴി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ടി​വി​കെ ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രു​ക​യാ​ണെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളും ക​വ​ർ​ച്ച​ക​ളും തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണെ​ന്നും ക​നി​മൊ​ഴി വി​മ​ർ​ശി​ച്ചു. ഇ​പ്പോ​ൾ ഒ​രു ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പോ​ലും ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യി​ൽ നി​ന്ന് സു​ര​ക്ഷാ​ഭീ​ഷ​ണി നേ​രി​ടേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും ക​നി​മൊ​ഴി ചോ​ദി​ച്ചു. 

എം​എ​ൽ​എ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചെ​ന്നും മ​ദ്യ​ല​ഹ​രി​യി​ൽ രാ​ത്രി​യി​ൽ ക​ള​ക്ട​റു​ടെ വ​സ​തി​യി​ലെ​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ക​ള​ക്ട​ർ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ള​ക്ട​റു​ടെ കു​ടും​ബം ടി​വി​കെ നേ​താ​വും മ​ന്ത്രി​യു​മാ​യ ബു​സി ആ​ന​ന്ദി​നെ നേ​രി​ട്ട് പ​രാ​തി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. 

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ടി​വി​കെ​യു​ടെ എ​ല്ലാ എം​എ​ൽ​എ​മാ​രും  ചെ​ന്നൈ​യി​ൽ എ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ജി​ല്ല​യി​ലെ ശ​ക്ത​നാ​യ ഡി​എം​കെ എം​എ​ൽ​എ​യാ​ണെ​ന്ന് അ​രു​ൾ വി​ഗ്നേ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up