നെയ്യാറ്റിൻകര: പരിസ്ഥിതി പ്രവര്‍ത്തകനും അമാസ് കേരളയുടെ സ്ഥാപക ഡയറക്ടറുമായിരുന്ന സി. രാജേന്ദ്രന്റെ അഞ്ചാം അനുസ്മരണ വാര്‍ഷിക യോഗം നഗരസഭ വൈസ് ചെയര്മാന് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു.
സുഗതസ്മൃതി തണലിടത്തില്‍ നടന്ന ചടങ്ങില്‍ അമാസ് ചെയര്മാന് വി. കേശവന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് രാജാമണിയെ ചടങ്ങില്‍ ആദരിച്ചു. ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയുടെ സംസ്ഥാന ഡയറക്ടർ രഞ്ജൻ മാത്യു വർഗീസ്, അഡ്വ. ജി.എസ്.് ജ്യോതികുമാര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ ഗിരീഷ് പരുത്തിമഠം, അമാസ് ഡയറക്ടര്‍ ടോമി ജോണ്‍, പിആര്‍ഒ വിജിന്നാഥ് എന്നിവര്‍ പ്രസംഗിച്ചു.
രാജേന്ദ്രന് അനുസ്മരണ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിസ്ഥിതി കലോത്സവത്തില വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.