x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി. ​രാ​ജേ​ന്ദ്ര​ന്‍ അ​നു​സ്മ​ര​ണം


Published: June 12, 2026 05:55 AM IST | Updated: June 12, 2026 05:55 AM IST

നെ​യ്യാ​റ്റി​ൻ​ക​ര: പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും അ​മാ​സ് കേ​ര​ള​യു​ടെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന സി. ​രാ​ജേ​ന്ദ്ര​ന്‍റെ അ​ഞ്ചാം അ​നു​സ്മ​ര​ണ വാ​ര്‍​ഷി​ക യോ​ഗം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​ഗ​ത​സ്മൃ​തി ത​ണ​ലി​ട​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​മാ​സ് ചെ​യ​ര്‍​മാ​ന്‍ വി. ​കേ​ശ​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന വ​ന​മി​ത്ര പു​ര​സ്കാ​ര ജേ​താ​വ് രാ​ജാ​മ​ണി​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഡ​ബ്ല്യുഡ​ബ്ല്യുഎ​ഫ് ഇ​ന്ത്യ​യു​ടെ സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ര​ഞ്ജ​ൻ മാ​ത്യു വ​ർ​ഗീ​സ്, അ​ഡ്വ. ജി.​എസ്.് ജ്യോ​തി​കു​മാ​ര്‍, മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, അ​മാ​സ് ഡ​യ​റ​ക്ട​ര്‍ ടോ​മി ജോ​ണ്‍, പി​ആ​ര്‍​ഒ വി​ജി​ന്‍​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​ജേ​ന്ദ്ര​ന്‍ അ​നു​സ്മ​ര​ണ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ക​ലോ​ത്സ​വ​ത്തി​ല വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags : nattu vishesham C. Rajendran Memorial

Recent News

Corehub Up