x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ അ​പാ​ക​ത; ജ​നം വ​ല​യു​ന്നു


Published: June 12, 2026 07:05 AM IST | Updated: June 12, 2026 07:05 AM IST

പ​റ​വൂ​ർ: ഏ​ഴി​ക്ക​ര വി​ല്ലേ​ജി​ൽ ഡി​ജി​റ്റ​ൽ റീ​സ​ർ​വെ ന​ട​ത്തി​യ​തി​ൽ ഉ​ണ്ടാ​യ അ​പാ​ക​ത മൂ​ലം ജ​നം വ​ല​യു​ന്നു. വ​സ്തു​വി​ന്‍റെ ക​രം അ​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സ​ബ്ഡി​വി​ഷ​നി​ൽ കൃ​ത്യ​ത​യി​ല്ലാ​തെ​യാ​ണ് ഭൂ​രി​ഭാ​ഗം ഭൂ​മി​ക​ളി​ലും റീ​സ​ർ​വെ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു വീ​ട്ടി​ലെ നാ​ല് അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ ഒ​റ്റ പ്ലോ​ട്ടാ​യി കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ നാ​ല് ആ​ധാ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഓ​രോ​ന്നി​ന്‍റെ​യും സ​ബ്ഡി​വി​ഷ​ൻ പ്ര​ത്യേ​കം ക​ണ​ക്കാ​ക്കാ​തെ ഒ​റ്റ ഭൂ​മി​യാ​യി ക​ണ്ടാ​ണ് റീ​സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. ആ​ധാ​ര​പ്ര​കാ​ര​മു​ള്ള ഭൂ​മി​യു​ടെ അ​ള​വ് ക​ണ​ക്കാ​ക്കി സ​ബ്ഡി​വി​ഷ​ൻ തി​രി​ച്ചാ​ൽ മാ​ത്ര​മേ കൃ​ത്യ​ത​യോ​ടെ​യു​ള്ള സ​ർ​വേ ന​ട​ത്താ​നാ​കൂ. ഓ​രോ ഭൂ​മി​യും പ്ര​ത്യേ​ക​മാ​യി അ​ള​ന്ന് തി​രി​ച്ച് തി​ട്ട​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത്.

നെ​ൽ​ക്കൃ​ഷി ചെ​യ്യു​ന്ന​വ​രും ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​ണ്. വ്യ​ത്യ​സ്ത ഭൂ​ഉ​ട​മ​ക​ളു​ടേ​താ​യി എ​ക്ക​ർ ക​ണ​ക്കി​ന് പാ​ട​ശേ​ഖ​രം ഒ​രു​മി​ച്ചാ​ണ് കി​ട​ക്കു​ന്ന​ത്. ഇ​വി​ടേ​യും റീ​സ​ർ​വേ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ക​രം ര​സീ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റ് രേ​ഖ​ക​ൾ ഇ​തു​മൂ​ലം ആ​ർ​ക്കും ല​ഭി​ക്കു​ന്നി​ല്ല. ഇ​തോ​ടെ ഭൂ​മി ഉ​പ​യോ​ഗി​ച്ച് വാ​യ്പ എ​ടു​ക്കാ​നോ, ക്ര​യ​വി​ക്ര​യം ചെ​യ്യാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് മ​റ്റ് മാ​ർ​ഗം ഇ​ല്ലാ​തെ ന​ട്ടം തി​രി​യു​ക​യാ​ണ് ജ​ന​ങ്ങ​ൾ. സ​ബ്ഡി​വി​ഷ​ൻ വീ​ണ്ടും അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ ഓ​ൺ​ലൈ​നാ​യി പ​രാ​തി ന​ൽ​ക​ണം.

ഇ​തി​ന് ഓ​രോ ഭൂ​ഉ​ട​മ​യും 360 രൂ​പ ചി​ല​വാ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്. പ​രാ​തി​യു​ള്ള ഭൂ​മി ഇ​വ​ർ പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത വ​രു​ത്ത​ണം. ഡി​ജി​റ്റ​ൽ റീ​സ​ർ​വേ​യ്ക്ക് കൃ​ത്യ​മാ​യ പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചാ​ൽ മാ​ത്ര​മേ വി​ഷ​യം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​നാ​കൂ. പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച് പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags :

Recent News

Corehub Up