ചോറ്റാനിക്കര: ചോറ്റാനിക്കരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായമില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ടാറ്റ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ഉടൻ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചു.
കിഴക്കമ്പലം വിളങ്ങാട്ട് വീട്ടില്‍ ജോസഫും ഡ്രൈവറുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇരുവരും കിഴക്കമ്പലത്ത് നിന്ന് കടുത്തുരുത്തിയിലേക്ക് പോകവെ കാറിന്റെ എന്ജിന് ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം റോഡരികില്‍ നിര്‍ത്തി ഇരുവരും പുറത്തിറങ്ങി. ഉടന്‍ സമീപത്തെ വര്‍ക്ക്ഷോപ്പില്‍ നിന്ന് അഗ്നിശമന ഉപകരണമെത്തിച്ച് നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കി.
പിന്നാലെ അഗ്നിരക്ഷാ സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് കാർ വാങ്ങിയതെന്ന് ഉടമ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി.ആര്. അനില്‍കുമാര്‍, റെസ്ക്യൂ ഓഫീസര്‍മാരായ കെ.ഡി. ബൈജു, പി.ആര്. കലേഷ്, ടി.പി. ജിജോ, കെ.പി. പ്രജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Tags : nattu vishesham moving car caught fire