x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​റാ​ടി​യി​ൽ ത​ണ​ല്‍ മ​ര​ങ്ങ​ള്‍ വെ​ട്ടി​ന​ശി​പ്പി​ച്ചു


Published: June 12, 2026 07:14 AM IST | Updated: June 12, 2026 07:14 AM IST

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ൽ മാ​റാ​ടി കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​ന് സ​മീ​പം നി​ന്നി​രു​ന്ന ത​ണ​ൽ മ​ര​ങ്ങ​ൾ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ വെ​ട്ടി ന​ശി​പ്പി​ച്ചു. പ​രി​സ്ഥി​തി സ്നേ​ഹി​യാ​യ മാ​റാ​ടി സ്വ​ദേ​ശി സി.​സി. ക​ണ്ണ​ന്‍ ന​ട്ടു​പി​ടി​പ്പി​ച്ച പേ​ര, ഞാ​വ​ല്‍, മാ​വ് തു​ട​ങ്ങി​യ നി​ര​വ​ധി വൃ​ക്ഷ​ത്തൈ​ക​ളും ചെ​ടി​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വെ​ട്ടി​മാ​റ്റി​യ​ത്. റോ​ഡ് ശു​ചീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ഇ​ത് ന​ട​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

മൂ​ന്ന് വ​ര്‍​ഷം മു​ന്‍​പും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഇ​തേ സ്ഥ​ല​ത്തെ മ​ര​ങ്ങ​ള്‍ വെ​ട്ടി ന​ശി​പ്പി​ച്ചി​രു​ന്നു. അ​ന്ന് പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ര​സ്യ ബോ​ര്‍​ഡി​ന് മ​റ​യാ​കു​ന്നു എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി​യ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ല​ര്‍​ച്ചെ എ​ഴു​ന്നേ​റ്റ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്ന് അ​ന്‍​പ​തി​ല​ധി​കം കു​ടം വെ​ള്ളം ചു​മ​ന്നു കൊ​ണ്ടു​വ​ന്ന് ഈ ​മ​ര​ങ്ങ​ള്‍ ന​ട്ടു​ന​ന​ച്ചു വ​ള​ര്‍​ത്തു​ന്ന​ത് ക​ണ്ണ​നാ​ണെ​ന്ന വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്.

ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി വ​ഴി​യോ​ര​ങ്ങ​ളി​ല്‍ ത​ണ​ലൊ​രു​ക്കു​ക എ​ന്ന​ത് ക​ണ്ണ​ന്‍റെ ദി​ന​ച​ര്യ​യാ​ണ്. ക​ണ്ണ​ന്‍റെ ഈ ​നി​സ്വാ​ര്‍​ഥ സേ​വ​ന​ത്തെ മു​ന്‍​നി​ര്‍​ത്തി പി.​വി. ത​മ്പി മെ​മ്മോ​റി​യ​ല്‍ എ​ന്‍​ഡോ​വ്മെ​ന്‍റ് ഉ​ള്‍​പ്പെ​ടെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​ള്ള ഒ​ട്ടേ​റെ അ​വാ​ര്‍​ഡു​ക​ളും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.
മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റി​യ​വ​ര്‍​ക്കെ​തി​രേ​യും ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രേ​യും ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Shade trees cut down

Recent News

Corehub Up