തൃപ്പൂണിത്തുറ: ഹിൽപാലസ് വളപ്പിൽ നിന്നിരുന്ന മഞ്ചാടി മരവും തെങ്ങും ശക്തമായ കാറ്റിൽ മറിഞ്ഞ് റോഡിൽ വൈദ്യുതി ലൈനിലേക്ക് വീണു. ഇന്നലെ രാവിലെ 6.15ഓടെയായിരുന്നു സംഭവം.
രാവിലെ റോഡിൽ വാഹനങ്ങളുടെ തിരക്കില്ലായിരുന്നതിനാൽ അപകടം ഒഴിവായി. ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. പിന്നീട് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
ഹിൽപാലസ് വളപ്പിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ പലതവണയായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു.
Tags : nattu vishesham Hill Palace road.