x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന് തു​ട​ക്കം


Published: June 12, 2026 07:07 AM IST | Updated: June 12, 2026 07:07 AM IST

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, യു​ത്ത് ക്ല​ബു​ക​ള്‍, ടൗ​ണ്‍ ഹാ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള 'ഫു​ട്‌​ബോ​ള്‍ ആ​ക​ട്ടെ ല​ഹ​രി' എ​ന്ന ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. പൊ​ന്നു​രു​ന്നി സെ​ന്‍റ് റീ​ത്താ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​മാ​ണ് ആ​ദ്യം സം​ഘ​ടി​പ്പി​ച്ച​ത്. വേ​ള്‍​ഡ് ക​പ്പ് പ്ര​ച​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ന​ട​ന്നു.

ക്വി​സ് മ​ത്സ​രം, ബി​ഗ് സ്‌​ക്രീ​നി​ല്‍ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, മേ​യേ​ഴ്‌​സ് ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം, ഫു​ട്‌​ബോ​ള്‍ കാ​യി​ക താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ല്‍ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളും കാ​മ്പ​യി​നി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Anti-drunk campaign

Recent News

Corehub Up