Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.G. Lubricants

ക​രി​ഓ​യി​ൽ ശു​ദ്ധീ​ക​ര​ണകേ​ന്ദ്ര​ത്തി​ൽ വ​ൻ തീ​പി​ടിത്തം: ഒ​രാ​ൾ മ​രി​ച്ചു

ആ​​​​ലു​​​​വ: എ​​​​ട​​​​യാ​​​​ർ വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ക​​​​രി​​​​ഓ​​​​യി​​​​ൽ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ വ​​​​ൻ തീ​​​​പി​​​​ടി​​​​ത്തം. ബോ​​​​യി​​​​ല​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ മ​​​​രി​​​​ച്ചു. ബി​​​​ഹാ​​​​ർ സ്വ​​​​ദേ​​​​ശി ശ​​​​ത്രു മു​​​​ക്താ​​​​ർ (45) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ് ക​​​​ള​​​​മ​​​​ശേ​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച മ​​​​റ്റൊ​​​​രാ​​​​ളു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.40 ഓ​​​​ടെ​​​​യാ​​​​ണ് സി.​​​​ജി. ലൂ​​​​ബ്രി​​​​ക്ക​​​ന്‍റസ് എ​​​​ന്ന ഓ​​​​യി​​​​ൽ ക​​​​മ്പ​​​​നി​​​​യി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​വും പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​യു​​​മു​​​​ണ്ടാ​​​​യ​​​​ത്. ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ ശ​​​​ത്രു മു​​​​ക്താ​​​​ർ ബോ​​​​യി​​​​ല​​​​ർ ഓ​​​​ഫ് ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​പ്പോ​​​​ഴാ​​​​കാം അ​​​​പ​​​​ക​​​​ടം ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം. പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തീ​​​​പ​​​​ട​​​​രു​​​​ന്ന​​​​തു ക​​​​ണ്ട് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 30 ഓ​​​​ളം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ പു​​​​റ​​​​ത്തേ​​​​ക്കോ​​​​ടി.

പി​​​​ന്നീ​​​​ട് അ​​​ഗ്‌​​​നി​​​​ര​​​​ക്ഷാ​​​സേ​​​​ന​​​​യെ​​​​ത്തി തീ​​​​യ​​​​ണ​​​​യ്ക്കു​​​​മ്പോ​​​​ഴാ​​​​ണ് ഒ​​​​രു ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന കാ​​​​ര്യം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ക​​​​ത്തി​​​​ക്ക​​​​രി​​​​ഞ്ഞ മൃ​​​​ത​​​​ദേ​​​​ഹം ബോ​​​​യി​​​​ല​​​​റി​​​​ന​​​​ടു​​​​ത്തു​​​​നി​​​​ന്ന് ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​ത്. മ​​​രി​​​ച്ച ശ​​​​ത്രു മു​​​​ക്താ​​​​ർ കു​​​​ടും​​​​ബ​​​​സ​​​​മേ​​​​തം ക​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ മു​​​​പ്പ​​​​ത്ത​​​​ട​​​​ത്താ​​​​യി​​​​രു​​​​ന്നു താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഭാ​​​​ര്യ​​​​യും ര​​​​ണ്ടു മ​​​​ക്ക​​​​ളു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്.

എ​​​​ട​​​​യാ​​​​ർ വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ദ്യ ഫാ​​​​ക്ട​​​​റി​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ സി.​​​​ജി. ലൂ​​​​ബ്രി​​​​ക്ക​​​​ന്‍റസ്. ഓ​​​​യി​​​​ൽ നി​​​​റ​​​​ച്ച നി​​​​ര​​​​വ​​​​ധി പ്ലാ​​​​സ്റ്റി​​​​ക് ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​ത് തീ ​​​​നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​യി. മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ നീ​​​​ണ്ട പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് തീ ​​​​കെ​​​​ടു​​​​ത്താ​​​​നാ​​​​യ​​​​ത്.

ജി​​​​ല്ല​​​​യി​​​​ലെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നെ​​​​ത്തി​​​​യ 12 ഓ​​​​ളം അ​​​ഗ്‌​​​നി​​​ര​​​ക്ഷാ യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് തീ ​​​​കെ​​​​ടു​​​​ത്താ​​​​ൻ പ​​​​രി​​​​ശ്ര​​​​മി​​​​ച്ച​​​​ത്.

ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട​​​​ല്ല തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലേ മ​​​​റ്റു കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​കൂ​​​​വെ​​​​ന്നും അ​​​​ഗ്‌​​​നി​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up