Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.P.Radhakrishnan

ന​മ്മ​ൾ പ​രി​സ്ഥി​തി ഭ്രാ​ന്ത​ന്മാ​ർ ആ​കാ​ൻ പാ​ടി​ല്ല; ഉ​പ​ദേ​ശ​വു​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി

ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്കം ഒ​ഴി​വാ​ക്കാ​ൻ ന​ദി​ക​ളു​ടെ ആ​ഴം കൂ​ട്ട​ണ​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ. ന​ദി​ക​ളി​ലെ ജ​ല​സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മ​ണ​ൽ നീ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​പ​രാ​ഷ്ട്ര​പ​തി.

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ന​മ്മു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക് അ​പ്പു​റ​ത്തു​ള്ള മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ന​ദി​ക​ളി​ലെ ജ​ല​സം​ഭ​ര​ണ ശേ​ഷി കു​റ​യു​ന്ന​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ദി​ക​ളി​ൽ​നി​ന്ന് മ​ണ​ൽ നീ​ക്കം ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ന​ദി​ക​ളു​ടെ ആ​ഴം കൂ​ട്ടി​യി​ല്ലെ​ങ്കി​ൽ വെ​ള്ളം എ​ങ്ങോ​ട്ട് ഒ​ഴു​കി​പ്പോ​കു​മെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി ചോ​ദി​ച്ചു.

ന​ദി​ക​ളു​ടെ ആ​ഴം കൂ​ട്ട​രു​തെ​ന്ന് വാ​ദി​ക്കു​ന്ന​വ​രോ​ടും ഇ​തേ ചോ​ദ്യം ഉ​ന്ന​യി​ക്ക​ണം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ വി​ക​സ​നം ത​ട​യ​രു​തെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി വ്യ​ക്ത​മാ​ക്കി. ന​മ്മ​ൾ പ​രി​സ്ഥി​തി ഭ്രാ​ന്ത​ന്മാ​രാ​കാ​ൻ പാ​ടി​ല്ല. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം വി​ക​സ​ന​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up