Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBL Season 6 Title

Kollam

CBL Season 6 Title Melpadam Chundan

കൊ​ല്ലം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഐ​പി​എ​ല്‍ മാ​തൃ​ക​യി​ലു​ള്ള ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍) ആ​റാം സീ​സ​ണ്‍ കി​രീ​ട​വും കൊ​ല്ലം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യും പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്‍ ക​ര​സ്ഥ​മാ​ക്കി.

11 മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ 100 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി​യ മേ​ല്‍​പ്പാ​ടം ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ അ​ഞ്ചാ​മ​ത് സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് വി​ജ​യ​മാ​ണി​ത്.

ആ​ദ്യ നാ​ല് സീ​സ​ണി​ല്‍ തു​ട​ര്‍​ച്ച​യാ​യി ചാ​മ്പ്യ​ന്മാ​രാ​യ പ​ള്ളാ​ത്തു​രു​ത്തി അ​ഞ്ചാം സീ​സ​ണി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ആ​റാം സീ​സ​ണി​ല്‍ കി​രീ​ടം തി​രി​കെ പി​ടി​ച്ചു. സി​ബി​എ​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് നെ​ഹ്റു ട്രോ​ഫി ജ​യി​ച്ച വ​ള്ളം സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ഇ​ക്കൊ​ല്ല​ത്തെ നെ​ഹ്റു ട്രോ​ഫി ചാ​മ്പ്യ​ന്മ ാ​രാ​യ കൊ​ല്ലം അ​രോ​മ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ അ​രോ​മ ചു​ണ്ട​ന് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ എ​ത്താ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്ത അ​രോ​മ​യു​ടെ കി​ത​പ്പും അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ യു​ബി​സി കൈ​ന​ക​രി എ​ഫ് സി​യു​ടെ വീ​യ​പു​ര​ത്തി​ന്‍റെ വീ​രോ​ചി​ത​മാ​യ മു​ന്നേ​റ്റ​വും ക​ണ്ട ഈ ​സീ​സ​ണി​ല്‍ ഓ​രോ ക​ളി​യി​ലെ​യും വി​ജ​യം പോ​യി​ന്‍റ് നി​ല​യി​ലെ സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി.

മ​ന്ത്രി പി.​സി.വി​ഷ്ണു​നാ​ഥ്,, മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍, എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ഹീ​റ്റ്സി​ലെ മി​ക​ച്ച സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ ഫൈ​ന​ല്‍ ലൈ​ന​പ്പി​ല്‍ കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന പു​ണ്യാ​ള​ന്‍ നി​ര​ണം എ​ത്തി​യ​ത് ഈ ​സീ​സ​ണി​ലെ മി​ക​ച്ച മു​ന്നേ​റ്റ​മാ​യി.

ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ ത​ന്നെ പ​ള്ളാ​ത്തു​രു​ത്തി​യു​ടെ മേ​ല്‍​പ്പാ​ടം ലീ​ഡ് നേ​ടി. ഈ ​ലീ​ഡ് അ​വ​ര്‍ ഒ​രു വേ​ള​യി​ലും വി​ട്ടു കൊ​ടു​ത്തി​ല്ല. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച പു​ണ്യാ​ള​ന്‍ നി​ര​ണം പ​ള്ളാ​ത്തു​രു​ത്തി​യ്ക്കും യു​ബി​സി എ​ഫ് സി​യ്ക്കും ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി. പ​കു​തി​യി​ലെ​ത്തു​മ്പോ​ള്‍ പു​ണ്യാ​ള​ന്‍ അ​ല്‍​പം മു​മ്പി​ലെ​ന്ന് തോ​ന്നി. എ​ന്നാ​ല്‍ അ​വ​സാ​ന ലാ​പ്പി​ല്‍ യു​ബി​സി കൈ​ന​ക​രി​യും പു​ണ്യാ​ള​നും ഒ​പ്പ​ത്തി​നൊ​പ്പം വ​ന്നു. തു​ട​ക്ക​ത്തി​ലെ ലീ​ഡ് വി​ട്ടു കൊ​ടു​ക്കാ​തെ പൊ​രു​തി​യ പ​ള്ളാ​ത്തു​രു​ത്തി​യു​ടെ തു​ഴ​വേ​ഗ​ത്തി​ല്‍ (3.42.426 മി​നി​റ്റ്) മേ​ല്‍​പ്പാ​ടം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യും സി​ബി​എ​ല്‍ കി​രീ​ട​വും ക​ര​സ്ഥ​മാ​ക്കി. പോ​യി​ന്‍റ് നി​ല​യി​ല്‍ അ​രോ​മ സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ റ​ണ്ണ​ര്‍ അ​പ്പും (96 പോ​യി​ന്‍റ്) വീ​യ​പു​രം മൂ​ന്നാം സ്ഥാ​ന​ത്തും (91 പോ​യി​ന്‍റ്) ഫി​നി​ഷ് ചെ​യ്തു.ഈ ​സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പു​ണ്യാ​ള​ന്‍ നി​ര​ണം കൊ​ല്ല​ത്ത് ര​ണ്ടാ​മ​തും (3.42.748 മി​നി​റ്റ്) യു​ബി​സി നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യോ​ടെ ആ​വേ​ശം തു​ട​ങ്ങു​ന്ന കേ​ര​ള​ത്തി​ന്‍റെ ജ​ലോ​ത്സ​വ കാ​ല​ത്തി​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മാ​പ​ന​മാ​ണ് കൊ​ല്ല​ത്തെ പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യോ​ടെ ന​ട​ന്ന​ത്.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ പ​ള്ളാ​ത്തു​രു​ത്തി ക്ല​ബി​ന് 25 ല​ക്ഷം രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ അ​രോ​മ​യ്ക്ക് 15 ല​ക്ഷം രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ യു​ബി​സി എ​ഫ് സി ​ക്ല​ബി​ന് 10 ല​ക്ഷം രൂ​പ​യു​മാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കു​ന്ന​ത്.


ഇ​തി​നു​പു​റ​മെ ഓ​രോ മ​ത്സ​ര​വേ​ദി​ക​ളി​ലെ​യും വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം അ​ഞ്ച് ല​ക്ഷം, മൂ​ന്ന് ല​ക്ഷം, ഒ​രു ല​ക്ഷം രൂ​പ വീ​ത​വും, പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ള്‍​ക്കും ബോ​ണ​സാ​യി നാ​ല് ല​ക്ഷം രൂ​പ വീ​ത​വും ടൂ​റി​സം വ​കു​പ്പ് ന​ല്‍​കു​ന്നു​ണ്ട്. സി​ബി​എ​ല്‍ ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വും ന​ട​ന്നു.

Latest News

Corehub Up