സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചുണ്ടൻ വള്ളങ്ങളുടെ പ്രീമിയർ ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻഷിപ്പ് കിരീടവുമായി ജേതാക്കളായ പള്ളാത്തുരുത്ത
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് കിരീടവും കൊല്ലം പ്രസിഡന്റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന് കരസ്ഥമാക്കി.
11 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 100 പോയിന്റുമായി ഒന്നാമതെത്തിയ മേല്‍പ്പാടം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ അഞ്ചാമത് സിബിഎല്‍ ചാമ്പ്യന്‍ഷിപ്പ് വിജയമാണിത്.
ആദ്യ നാല് സീസണില്‍ തുടര്‍ച്ചയായി ചാമ്പ്യന്മാരായ പള്ളാത്തുരുത്തി അഞ്ചാം സീസണില്‍ പരാജയപ്പെട്ടെങ്കിലും ആറാം സീസണില്‍ കിരീടം തിരികെ പിടിച്ചു. സിബിഎല്‍ ചരിത്രത്തിലാദ്യമായാണ് നെഹ്റു ട്രോഫി ജയിച്ച വള്ളം സിബിഎല്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുന്നത്. ഇക്കൊല്ലത്തെ നെഹ്റു ട്രോഫി ചാമ്പ്യന്മ ാരായ കൊല്ലം അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെ എത്താന്‍ കഴിഞ്ഞുള്ളൂ. ആദ്യമത്സരങ്ങളില്‍ മികച്ച കളി പുറത്തെടുത്ത അരോമയുടെ കിതപ്പും അവസാന മൂന്ന് മത്സരങ്ങളില്‍ യുബിസി കൈനകരി എഫ് സിയുടെ വീയപുരത്തിന്റെ വീരോചിതമായ മുന്നേറ്റവും കണ്ട ഈ സീസണില്‍ ഓരോ കളിയിലെയും വിജയം പോയിന്റ് നിലയിലെ സ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി.
മന്ത്രി പി.സി.വിഷ്ണുനാഥ്,, മന്ത്രി ഷിബു ബേബി ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് എംപി, എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നടത്തി. ഹീറ്റ്സിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലെ ഫൈനല്‍ ലൈനപ്പില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പുണ്യാളന് നിരണം എത്തിയത് ഈ സീസണിലെ മികച്ച മുന്നേറ്റമായി.
ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ തന്നെ പള്ളാത്തുരുത്തിയുടെ മേല്‍പ്പാടം ലീഡ് നേടി. ഈ ലീഡ് അവര്‍ ഒരു വേളയിലും വിട്ടു കൊടുത്തില്ല. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച പുണ്യാളന് നിരണം പള്ളാത്തുരുത്തിയ്ക്കും യുബിസി എഫ് സിയ്ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി. പകുതിയിലെത്തുമ്പോള്‍ പുണ്യാളന് അല്പം മുമ്പിലെന്ന് തോന്നി. എന്നാല്‍ അവസാന ലാപ്പില്‍ യുബിസി കൈനകരിയും പുണ്യാളനും ഒപ്പത്തിനൊപ്പം വന്നു. തുടക്കത്തിലെ ലീഡ് വിട്ടു കൊടുക്കാതെ പൊരുതിയ പള്ളാത്തുരുത്തിയുടെ തുഴവേഗത്തില് (3.42.426 മിനിറ്റ്) മേല്‍പ്പാടം പ്രസിഡന്റ്സ് ട്രോഫിയും സിബിഎല്‍ കിരീടവും കരസ്ഥമാക്കി. പോയിന്റ് നിലയില്‍ അരോമ സിബിഎല്‍ ചാമ്പ്യന്‍ഷിപ്പിന്റെ റണ്ണര്‍ അപ്പും (96 പോയിന്റ്) വീയപുരം മൂന്നാം സ്ഥാനത്തും (91 പോയിന്റ്) ഫിനിഷ് ചെയ്തു.ഈ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച പുണ്യാളന് നിരണം കൊല്ലത്ത് രണ്ടാമതും (3.42.748 മിനിറ്റ്) യുബിസി നെഹ്റു ട്രോഫി വള്ളംകളിയോടെ ആവേശം തുടങ്ങുന്ന കേരളത്തിന്റെ ജലോത്സവ കാലത്തിന് പ്രൗഢഗംഭീരമായ സമാപനമാണ് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ നടന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ക്ലബിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ അരോമയ്ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ യുബിസി എഫ് സി ക്ലബിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.
ഇതിനുപുറമെ ഓരോ മത്സരവേദികളിലെയും വിജയികള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപ വീതവും, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ബോണസായി നാല് ലക്ഷം രൂപ വീതവും ടൂറിസം വകുപ്പ് നല്‍കുന്നുണ്ട്. സിബിഎല്‍ ഫൈനലിനോടനുബന്ധിച്ച് പ്രാദേശിക ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.
Tags : Melpadam Chundan Nattuvishesham District News CBL Season 6 title