Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBSE Arts Festival

സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വം: ഡബി​ൾ ഹാ​ട്രി​ക് തി​ള​ക്ക​ത്തി​ൽ സി​ൽ​വ​ർ ഹി​ൽ​സ്

മാ​ള: ക​ലാ​മാ​മാ​ങ്ക​ത്തി​ന്‍റെ നാ​ലു ദി​ന​രാ​ത്ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ജ​യ്യ​ത​യു​ടെ ച​രി​ത്ര​മെ​ഴു​തി കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ. കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ കോം​പ്ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ക​ലാ​മേ​ള​യി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യും മികച്ച സ്കൂളിനുള്ള കി​രീ​ട​മു​യ​ർ​ത്തി​യാ​ണ് സി​ൽ​വ​ർ ഹി​ൽ​സ് ഡ​ബി​ൾ ഹാ​ട്രി​ക് എ​ന്ന അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

278 പോ​യി​ന്‍റു​ക​ളു​ടെ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​ണ് സി​ൽ​വ​ർ ഹി​ൽ​സി​ന്‍റെ ഈ ​സു​വ​ർ​ണ​ക്കു​തി​പ്പ്. 196 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ റ​ണ്ണേ​ഴ്സ് അ​പ്പാ​യി. 170 പോ​യി​ന്‍റ് നേ​ടി​യ പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

പ​തി​നെ​ട്ടാ​മ​ത്തെ സ​ഹോ​ദ​യ ക​ലോ​ത്സ​വ​മാ​ണ് ഇ​ക്കു​റി ന​ട​ന്ന​ത്. അ​തി​ൽ 12 ത​വ​ണ​യും സി​ൽ​വ​ർ ഹി​ൽ​സ് കി​രീ​ടം ചൂ​ടി.

കോ​മ​ണ്‍ കാ​റ്റ​ഗ​റി​യി​ൽ 120 പോ​യി​ന്‍റും, കാ​റ്റ​ഗ​റി മൂ​ന്നി​ൽ 74 പോ​യി​ന്‍റും, കാ​റ്റ​ഗ​റി ര​ണ്ടി​ൽ 46 പോ​യി​ന്‍റും, കാ​റ്റ​ഗ​റി നാ​ലി​ൽ 38 പോ​യി​ന്‍റും നേ​ടി. ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ആ​വേ​ശോ​ജ്വ​ല വ​ര​വേ​ൽ​പ്പാ​ണ് കോ​ഴി​ക്കോ​ട്ടെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്.

വ​യ​ലി​നി​ൽ ഒ​ന്നാംസ്ഥാ​നം പ​ങ്കി​ട്ട് നി​ര​ഞ്ജ​ൻ

മാ​ള: സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ൽ കാ​റ്റ​ഗ​റി നാ​ല് വ​യ​ലി​ൻ ഈ​സ്റ്റേ​ണ്‍ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട് ആ​ർ. നി​ര​ഞ്ജ​ൻ. പ​ന്തു​വ​രാ​ളി രാ​ഗ​ത്തി​ൽ ര​ഘു​വ​ര... എ​ന്നു​തു​ട​ങ്ങു​ന്ന കീ​ർ​ത്ത​നം ആ​ദി​താ​ള​ത്തി​ൽ വാ​യി​ച്ചാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. അ​ഞ്ചു വ​ർ​ഷ​മാ​യി വ​യ​ലി​ൻ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
കോ​ല​ഴി ചി​ൻ​മ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​യും 10 വ​ർ​ഷ​മാ​യി പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ടി.​എ​ച്ച്. സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ശി​ഷ്യ​നു​മാ​ണ്. വ​യ​ലി​നി​സ്റ്റാ​യ കി​ള്ളി​ക്കു​റി​ശി​മം​ഗ​ലം ഇ.​പി. ര​മേ​ശാ​ണു പി​താ​വ്. അ​മ്മ അ​ന്പി​ളി (ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ).

കന്നിയങ്കത്തിൽ തിളങ്ങി: സൂ​ര്യ​ഗാ​യ​ത്രി

മാ​ള: അ​ര​ങ്ങി​ലെ ചു​വ​ടു​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ താ​ളം. സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കാ​നെ​ത്തി​യ സൂ​ര്യ​ഗാ​യ​ത്രി എ​സ്. ക​ണ്ണ​ൻ ക​ന്നി​യ​ങ്ക​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി ശ്ര​ദ്ധേ​യ​യാ​യി. കാ​റ്റ​ഗ​റി നാ​ലി​ൽ ഭ​ര​ത​നാ​ട്യ​ത്തി​ലാ​ണ് എ ​ഗ്രേ​ഡോ​ടെ വി​ജ​യം. കാ​ക്ക​നാ​ട് ഭ​വ​ൻ​സ് ആ​ദ​ർ​ശ് വി​ദ്യാ​ല​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

മൂ​ന്ന് ക്ലാ​സി​ക്ക​ൽ നൃ​ത്ത​രൂ​പ​ങ്ങ​ളി​ലും ഒ​രു നോ​ണ്‍ ക്ലാ​സി​ക്ക​ൽ നൃ​ത്ത​രൂ​പ​ത്തി​ലും മി​ക​വ് തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന മ​റി​ക​ട​ന്ന് മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി, ഒ​ഡി​സി, ഫോ​ക്ക് ഡാ​ൻ​സ് എ​ന്നീ അ​ഞ്ചി​ന​ങ്ങ​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ചാ​ണ് ഉ​ർ​വ്വ​ശി അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ട​പ്പ​ള്ളി നാ​ട്യ​ശാ​ല​യി​ലെ സൂ​ര​ജ് നാ​യ​രാ​ണ് ഗു​രു. കാ​ക്ക​നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ണ​ന്‍റെ​യും ബോ​ബി​യു​ടെ​യും മ​ക​ളാ​ണ്.

മോ​ഹി​നി​യാ​ട്ട​ത്തി​ലും കു​ച്ചു​പ്പു​ടി​യി​ലും മി​ന്നി​ച്ച് ദേ​വ​ന​ന്ദ

മാ​ള: നൃ​ത്ത​വേ​ദി​യി​ൽ മി​ക​വി​ന്‍റെ ചു​വ​ടു​ക​ൾ ആ​വ​ർ​ത്തി​ച്ച് എം. ​ദേ​വ​ന​ന്ദ. കാ​റ്റ​ഗ​റി മൂ​ന്നി​ൽ മോ​ഹി​നി​യാ​ട്ട​ത്തി​ലും കു​ച്ചു​പ്പു​ടി​യി​ലും എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​ന​മാ​ണു ക​ര​സ്ഥ​മാ​ക്കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര ചെ​ങ്ങ​മ​നാ​ട് ബി​ആ​ർ​എം സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

2023, 2024 വ​ർ​ഷ​ങ്ങ​ളി​ലും ക​ലോ​ത്സ​വ​ത്തി​ൽ ജേ​താ​വാ​യ ദേ​വ​ന​ന്ദ മി​ക​വു തെ​ളി​യി​ച്ചി​രു​ന്നു. കു​ച്ചു​പ്പു​ടി​യി​ലും നാ​ടോ​ടി​നൃ​ത്ത​ത്തി​ലും അ​ഡ്വ. സോ​നു ശ്രീ​കു​മാ​റും മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഡോ. ​മ​ഹേ​ഷ് യു. ​പി​ള്ള​യു​മാ​ണ് പ​രി​ശീ​ല​ക​ർ. ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത് അ​മ്മ ക​ലാ​ക്ഷേ​ത്ര പ്ര​ജി​ത മ​നോ​ജാ​ണ്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി അ​മ്മ നൃ​ത്യ​തി സ്കൂ​ൾ ഓ​ഫ് പ്രൊ​മോ​ഷ​ൻ ആ​ർ​ട്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്നു. എ​റ​ണാ​കു​ള​ത്ത് എ​ച്ച്ആ​ർ ട്രെ​യി​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന മ​നോ​ജ് കു​മാ​റാ​ണ് പി​താ​വ്. സ​ഹോ​ദ​രി ഗൗ​രി ന​ന്ദ​ന​യും മോ​ഹി​നി​യാ​ട്ട​ത്തി​ലും കു​ച്ചു​പ്പു​ടി​യി​ലും വി​ജ​യി​യാ​യി​ട്ടു​ണ്ട്.

വി​ജ​യ​ത്തേ​ക്കാ​ൾ പ്ര​ധാ​നം പ​ങ്കാ​ളി​ത്തം: ജ​നീ​ഷ്

മാ​ള: ക​ലാ-​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ പ​ങ്കെ​ടു​ക്കാ​നു​ള്ള മ​നോ​ഭാ​വ​ത്തി​നാ​ണു പ്ര​ധാ​ന്യ​മെ​ന്നു മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. പ​ഠ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ നൈ​സ​ർ​ഗി​ക​മാ​യ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ൽ സം​സ്ഥാ​ന സി​ബി​എ​സ്ഇ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​യി​ക​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഖേ​ലോ കേ​ര​ളം ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി 2026 (സി​എം ട്രോ​ഫി കേ​ര​ള) പ​ദ്ധ​തി​യി​ൽ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.


കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ കോം​പ്ല​ക്സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ജി പോ​ൾ, ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ണ്‍ ഐ​നി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​വി. ലി​വി​യ, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ കോം​പ്ല​ക്സ് ട്ര​ഷ​റ​ർ ഫാ. ​ജോ​ർ​ജ് പു​ഞ്ച​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ദീ​പ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​റ്റ​ക്കെ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ വി​ജ​യം

ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും വി​ജ​യ​മാ​യി സ​ഹോ​ദ​യ ക​ലോ​ത്സ​വം മാ​റി. ഹോ​ളി​ഗ്രേ​സ് ഡ​യ​റ​ക്ട​ർ​മാ​ർ മു​ത​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും ഒ​രൊ​റ്റ ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാം പ​ദ്ധ​തി​യി​ട്ടു ചി​ട്ട​യാ​യി ന​ട​പ്പാ​ക്കി.

ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്കും സ്പോ​ണ്‍​സ​ർ​മാ​ർ​ക്കും തു​ട​ങ്ങി എ​ല്ലാ​വ​ർ​ക്കും ഹോ​ളി ഗ്രേ​സി​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു. അ​ഭി​മാ​നാ​ർ​ഹ​മാ​യ ഈ ​നേ​ട്ട​ത്തി​ൽ ഏ​റെ സ​ന്തോ​ഷം.

മി​ക​വാ​ർ​ന്ന ആ​സൂ​ത്ര​ണം

ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ഹോ​ദ​യ ക​ലോ​ത്സ​വം സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​വേ​ശം അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​ത്. വ​ലി​യ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നേ​രി​ടേ​ണ്ടി​വ​രു​ന്ന ആ​ശ​ങ്ക​ക​ളൊ​ന്നും അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. ഭ​ക്ഷ​ണം മു​ത​ൽ സു​ര​ക്ഷ​വ​രെ മി​ക​വാ​ർ​ന്ന ആ​സൂ​ത്ര​ണം ശ്ര​ദ്ധേ​യ​മാ​യി. മ​ട​ങ്ങു​ന്പോ​ൾ സ​മ്മാ​ന​ങ്ങ​ൾ​ക്ക​പ്പു​റം ന​ല്ലൊ​രു അ​നു​ഭ​വം കൂ​ടി ഓ​രോ​രു​ത്ത​ർ​ക്കും സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണു സം​ഘാ​ട​ന​ത്തി​ന്‍റെ നേ​ട്ടം. ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി മാ​നേ​ജ്മെ​ന്‍റി​നും സം​ഘാ​ട​ക സ​മി​തി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

പ്ര​ശം​സ​നീ​യ​മാ​യ സം​ഘാ​ട​നം

സം​ഘാ​ട​നം ഏ​റെ മി​ക​ച്ച​താ​യി​രു​ന്നു. കാ​ന്പ​സി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നും സം​ഘാ​ട​ക​ർ​ക്കു ക​ഴി​ഞ്ഞു. ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണം, മ​ത്സ​ര​വേ​ദി​ക​ൾ, സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ്, വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം എ​ന്നി​വ​യെ​ല്ലാം ചി​ട്ട​യോ​ടെ ന​ട​ന്നു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, മാ​നേ​ജ്മെ​ന്‍റ്, അ​ധ്യാ​പ​ക​ർ, വോ​ള​ന്‍റി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി ഹോ​ളി ഗ്രേ​സി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്തം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഭ​ക്ഷ​ണ​വി​ത​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കാ​ണി​ച്ച സ​ഹ​ക​ര​ണം ഏ​റെ പ്ര​ശം​സ​നീ​യ​മാ​യി​രു​ന്നു. ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ കാ​ണാ​റു​ള്ള ത​ർ​ക്ക​ങ്ങ​ളും അ​സ്വാ​ര​സ്യ​ങ്ങ​ളും ഒ​ഴി​വാ​ക്കി. ആ​സൂ​ത്ര​ണ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും മാ​തൃ​ക​യാ​യി ക​ലോ​ത്സ​വം മാ​റി.

പി​ന്തു​ണ​യു​ടെ ക​രു​ത്ത്

ക​ലോ​ത്സ​വം മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നാ​യ​തി​ൽ സം​തൃ​പ്തി​യും സ​ന്തോ​ഷ​വും. ആ​സൂ​ത്ര​ണം മു​ത​ൽ ന​ട​ത്തി​പ്പു​വ​രെ​യു​ള്ള ഓ​രോ ഘ​ട്ട​ത്തി​ലും ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ലെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും ന​ൽ​കി​യ പി​ന്തു​ണ​യും സ​മ​ർ​പ്പ​ണ​വും എ​ടു​ത്തു​പ​റ​യു​ന്നു.

പ​ങ്കാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​രി​ൽ​നി​ന്നെ​ല്ലാം മി​ക​ച്ച സ​ഹ​ക​ര​ണം ല​ഭി​ച്ചു. കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ കോം​പ്ല​ക്സ​സി​ൽ​നി​ന്നും വി​വി​ധ സ​ഹോ​ദ​യ​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച പി​ന്തു​ണ​യും ക​രു​ത്താ​യി. ഒ​പ്പം നി​ന്ന ഓ​രോ​രു​ത്ത​രോ​ടും ഹൃ​ദ​യം നി​റ​ഞ്ഞ ക​ട​പ്പാ​ട് അ​റി​യി​ക്കു​ന്നു.

സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും മാ​ത്രം

ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ഴു​ന്പോ​ൾ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും. ഇ​ത്ര​യും വ​ലി​യൊ​രു ക​ലാ​മാ​മാ​ങ്കം വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് കൂ​ട്ടാ​യ പ​രി​ശ്ര​മം കൊ​ണ്ടാ​ണ്. ഓ​രോ വേ​ദി​യി​ലും കു​ട്ടി​ക​ൾ പ്ര​ക​ടി​പ്പി​ച്ച ക​ഴി​വും ആ​വേ​ശ​വും വ​ലി​യ സ​ന്തോ​ഷം ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, വ​ള​ന്‍റി​യ​ർ​മാ​ർ, ര​ക്ഷി​താ​ക്ക​ൾ, സ്പോ​ണ്‍​സ​ർ​മാ​ർ തു​ട​ങ്ങി എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്നു. പോ​രാ​യ്മ​ക​ൾ ഭാ​വി​യി​ലേ​ക്കു​ള്ള പാ​ഠ​ങ്ങ​ളാ​യി സ്വീ​ക​രി​ക്കു​ന്നു. പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ളും ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യി​ക​ളാ​ണ്. മ​നോ​ഹ​ര​മാ​യ അ​നു​ഭ​വം എ​ല്ലാ​വ​രു​ടെ​യും ഓ​ർ​മ്മ​ക​ളി​ൽ നി​ല​നി​ൽ​ക്ക​ട്ടെ.

ഏ​റെ വി​ല​പ്പെ​ട്ട ഓ​ർ​മ​ക​ൾ

വ​ലി​യൊ​രു ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നും സം​ഘാ​ട​ന​ത്തി​ന്‍റെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലും സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ച​തി​നാ​ൽ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഓ​രോ നി​മി​ഷ​വും അ​ടു​ത്ത​റി​യാ​ൻ സാ​ധി​ച്ചു. അ​ധ്യാ​പി​ക​യെ​ന്ന നി​ല​യി​ൽ കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളും നേ​ട്ട​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മ​ക​ളും വി​ല​പ്പെ​ട്ട​താ​യി​രി​ക്കും.

സം​ഘാ​ട​ന മി​ക​വി​ന് നൂ​റു​മാ​ർ​ക്ക്


ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ന മി​ക​വി​നു നൂ​റു​മാ​ർ​ക്ക്. ക്ര​മീ​ക​ര​ണ​ങ്ങ​ൾ മി​ക​വു​റ്റ​താ​യി. കു​ട്ടി​ക​ൾ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ പ​രാ​തി​ക​ളി​ല്ലാ​തെ, ഒ​രേ കാ​ന്പ​സി​ൽ​ത​ന്നെ മു​ഴു​വ​ൻ സ്റ്റേ​ജു​ക​ളും സ​ജ്ജീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞു. സ​മ​യ​ക്ര​മ​വും പാ​ലി​ച്ചു.
ഭ​ക്ഷ​ണം മു​ത​ൽ വി​ശ്ര​മി​ക്കാ​നു​ള്ള ത​ണ​ലി​ട​ങ്ങ​ളി​ൽ​വ​രെ ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യു​ടെ ഇ​ട​പെ​ട​ൽ പ്ര​ക​ട​മാ​യി. അ​ടു​ത്ത വ​ർ​ഷ​വും ഇ​തേ വേ​ദി​യി​ൽ സം​ഘ​ടി​പ്പി​ച്ചാ​ൽ സ​ന്തോ​ഷം.

സ്റ്റേ​ജു​ക​ൾ ത​മ്മി​ലു​ള്ള ദൂ​ര​ക്കു​റ​വ് ആ​ശ്വാ​സം


അ​ഞ്ചു​വ​ർ​ഷ​മാ​യി മ​ക​നൊ​പ്പം ക​ലോ​ത്സ​വ വേ​ദി​യി​ലെ​ത്തു​ന്നു. സ്റ്റേ​ജു​ക​ൾ ത​മ്മി​ലു​ള്ള ദൂ​ര​ക്കു​റ​വ് അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി. മീ​ഡി​യ റൂ​മി​ലെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ സൗ​ഹാ​ർ​ദ​പ​ര​മാ​യ ഇ​ട​പെ​ട​ലും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. വെ​ബ്സൈ​റ്റി​ലെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് പു​തു​ക്കു​ന്ന​തി​ൽ സം​ഘാ​ട​ക​ർ മി​ക​വു പു​ല​ർ​ത്തി.

 

Latest News

Corehub Up