Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBSE Class 10 Examination

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സെഷന്‍ മാറിയാല്‍ ശരിയുത്തരത്തിനും പൂജ്യം

ന്യൂ​ഡ​ല്‍ഹി: സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഓ​ഫ് സെ​ക്ക​ന്‍ഡ​റി എ​ഡ്യു​ക്കേ​ഷ​ന്‍റെ (സി​ബി​എ​സ്ഇ) പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍ണ​യം കൂ​ടു​ത​ല്‍ ക​ര്‍ശ​ന​മാ​ക്കി. ചോ​ദ്യ​പേ​പ്പ​റി​ലെ നി​ശ്ചി​ത വി​ഷ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ (സെ​ഷ​നു​ക​ള്‍) കൃ​ത്യ​മാ​യി ത​ന്നെ ഉ​ത്ത​ര​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ ശ​രി​യാ​യ ഉ​ത്ത​രം എ​ഴു​തി​യാ​ലും പൂ​ജ്യം മാ​ര്‍ക്കാ​യി​രി​ക്കും ല​ഭി​ക്കു​ക​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഡി​ജി​റ്റ​ല്‍ മൂ​ല്യ​നി​ര്‍ണ​യ​മാ​യ ഓ​ണ്‍ സ്‌​ക്രീ​ന്‍ മാ​ര്‍ക്കിം​ഗ് സം​വി​ധാ​നം ക​ര്‍ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്ത് ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ലാ​ക്കു​ക​യും ശേ​ഷം ഓ​രോ വി​ഷ​യ​ത്തി​ന്‍റെ​യും പേ​ജു​ക​ള്‍ വേ​ര്‍തി​രി​ച്ച് അ​ത​ത് വി​ഷ​യ​ങ്ങ​ളു​ടെ എ​ക്‌​സാ​മി​ന​ര്‍മാ​ര്‍ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ഓ​ണ്‍ലൈ​നാ​യി അ​യ​ച്ചു ന​ല്‍കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​സം​വി​ധാ​ന​ത്തി​ല്‍ കൃ​ത്യ​മാ​യി വി​ഷ​യം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍, ഉ​ദാ​ഹ​ര​ണ​ത്തി​ന് ഫി​സി​ക്‌​സി​ലെ ഉ​ത്ത​ര​ങ്ങ​ള്‍ അ​ട​യാ​ള​മി​ട്ട് മാ​റി കെ​മി​സ്ട്രി സെ​ഷ​നി​ലാ​യാ​ല്‍ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തു​ന്ന ഫി​സി​ക്‌​സ് അ​ധ്യാ​പ​ക​നി​ല്‍ എ​ത്തി​ല്ല.

സ​യ​ന്‍സി​ന്‍റെ ചോ​ദ്യ​പേ​പ്പ​റു​ക​ളി​ലെ സെ​ഷ​നു​ക​ള്‍ ബ​യോ​ള​ജി, കെ​മി​സ്ട്രി, ഫി​സി​ക്‌​സ് എ​ന്നി​ങ്ങ​നെ​യാ​ണ് തി​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സോ​ഷ്യ​ല്‍ സ​യ​ന്‍സി​ല്‍ ഹി​സ്റ്റ​റി, ജ്യോ​ഗ്ര​ഫി, പോ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, ഇ​ക്ക​ണോ​മി​ക്‌​സ് എ​ന്നി​ങ്ങ​നെ​യാ​ണ്. പ​ല​പ്പോ​ഴും പ​രീ​ക്ഷാ​സ​മ്മ​ര്‍ദ​ത്താ​ലും മ​റ്റും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സെ​ഷ​നു​ക​ള്‍ തെ​റ്റി​പ്പോ​കാ​റു​ണ്ട്.

ആ​ദ്യ​ത്തെ ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ള്‍ ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ അ​വ​സാ​ന പേ​ജു​ക​ളി​ല്‍ എ​ഴു​തു​ന്ന​തും പു​തി​യ രീ​തി​യി​ല്‍ മാ​ര്‍ക്ക് ന​ഷ്‌​ട​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കും. ഡി​ജി​റ്റ​ല്‍ മാ​ര്‍ക്കിം​ഗ് സം​വി​ധാ​ന​മാ​യ​തി​നാ​ല്‍ റീ​വാ​ല്യു​വേ​ഷ​നി​ലോ വെ​രി​ഫി​ക്കേ​ഷ​നി​ലോ ഇ​ങ്ങ​നെ ന​ഷ്ട​പ്പെ​ടു​ന്ന മാ​ര്‍ക്കു​ക​ള്‍ തി​രി​കെ ല​ഭി​ച്ചേ​ക്കി​ല്ല. അ​തി​നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഇ​തു​സം​ബ​ന്ധി​ച്ച തീ​വ്ര​മാ​യ പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ല്‍കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Latest News

Corehub Up