Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBSE Skill Expo

Kottayam

സി​ബി​എ​സ്ഇ സ്‌​കി​ല്‍ എ​ക്‌​സ്‌​പോ: ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് നേ​ട്ടം

ക​ടു​ത്തു​രു​ത്തി: സി​ബി​എ​സ്ഇ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ്‍ സം​ഘ​ടി​പ്പി​ച്ച സ്‌​കി​ല്‍ എ​ക്‌​സ്‌​പോ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ. എ​സ്‌​കെ​പി​എ​സി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ബി. ​ദേ​വ​ദ​ത്ത്, ജൂ​ബ​ല്‍ ബെ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ക​സി​പ്പി​ച്ച മെ​ഡി​ഗ്ലൈ​ഡ് എ​ഐ എ​ന്ന നൂ​ത​ന പ്രോ​ജ​ക്റ്റി​നാ​ണ് മൂ​ന്നാം സ്ഥാ​നം.

മി​ക​ച്ച നേ​ട്ട​ത്തോ​ടെ അ​ടു​ത്ത​താ​യി ന​ട​ക്കു​ന്ന ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് ഇ​രു​വ​ര്‍​ക്കും യോ​ഗ്യ​ത ല​ഭി​ച്ചു. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ഉ​പ​കാ​ര​പ്പെ​ടും വി​ധം ത​യാ​റാ​ക്കി​യ പ്രോ​ജ​ക്റ്റ് വി​ധി​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​ത്യേ​ക പ്ര​ശം​സ നേ​ടി.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​വ​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യ അ​ധ്യാ​പ​ക​രു​ടെ​യും സ​മ​ര്‍​പ്പണ​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് മി​ക​ച്ച വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബി​നോ ചേ​രി​യി​ൽ, പ്രി​ന്‍​സി​പ്പ​ള്‍ ര​ഞ്ചി വി​ല്‍​സ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും പി​ടി​എ ക​മ്മി​റ്റി​യും അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up