Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBSE State Arts Festival

Thrissur

സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് മാ​ള ഹോ​ളി ഗ്രേ​സി​ൽ ഇ​ന്നു തു​ട​ക്കം

മാ​ള: സം​സ്ഥാ​ന​ത്തെ സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​നു മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ൽ ഇ​ന്നു തു​ട​ക്കം.

ഇ​ന്നു​മു​ത​ൽ 15 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10നു ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ത്തെ 31 സ​ഹോ​ദ​യ​ക​ളി​ൽ​നി​ന്നാ​യി 1,400-ല​ധി​കം സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ 33 വേ​ദി​ക​ളി​ലാ​യി 140 മ​ത്സ​ര​യി​ന​ങ്ങ​ളാ​ണു അ​ര​ങ്ങേ​റു​ക.

ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യു​ടെ 25 ഏ​ക്ക​റി​ലേ​റെ വി​സ്തൃ​തി​യു​ള്ള വി​ശാ​ല​മാ​യ കാ​ന്പ​സി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണു വേ​ദി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​കെ 33 വേ​ദി​ക​ളി​ൽ 32 എ​ണ്ണ​വും ഒ​രൊ​റ്റ കാ​ന്പ​സി​നു​ള്ളി​ലാ​ണ്. ബാ​ൻ​ഡ് ഡി​സ്പ്ലേ​യ്ക്കു​ള്ള വേ​ദി മാ​ത്ര​മാ​ണു സ​മീ​പ​ത്തു​ള്ള മെ​റ്റ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ൻ​ഡ് പ്ര​ക​ട​ന​ത്തി​ന്‍റെ ശ​ബ്ദം മ​റ്റു മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണം.ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന് 32 വേ​ദി​ക​ളി​ലാ​യി 52 മ​ത്സ​ര​യി​ന​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി​നൃ​ത്തം, മാ​പ്പി​ള​പ്പാ​ട്ട്, ല​ളി​ത​സം​ഗീ​തം, ക​ർ​ണാ​ട​ക​സം​ഗീ​തം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം ഒ​പ്പ​ന, ദ​ഫ്മു​ട്ട്, ദേ​ശ​ഭ​ക്തി​ഗാ​നം തു​ട​ങ്ങി​യ പൊ​തു​വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ പ്ര​സം​ഗം, ക​വി​താ​ര​ച​ന, ക​ഥാ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന തു​ട​ങ്ങി​യ സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ​ക്കും ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ൾ​ക്കും ആ​ദ്യ​ദി​നം വേ​ദി​യാ​കും.

ര​ണ്ടാം​ദി​ന​മാ​യ നാ​ളെ 32 വേ​ദി​ക​ളി​ലാ​യി 43 ഇ​ന​ങ്ങ​ളാ​ണു ന​ട​ക്കു​ക. ഹോ​ളി​ഗ്രേ​സി​ലെ റോ​ബോ​ട്ടി​ക് ലാ​ബി​ൽ പ​വ​ർ​പോ​യി​ന്‍റ് അ​വ​ത​ര​ണ​വും ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗും നാ​ളെ ന​ട​ക്കും. പോ​സ്റ്റ​ർ ഡി​സൈ​നിം​ഗ്, ജ​ല​ച്ചാ​യം, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളും ര​ണ്ടാം​ദി​ന​ത്തി​ലെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. 14-ന് 33 ​വേ​ദി​ക​ളി​ലാ​യി 41 മ​ത്സ​ര​യി​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. സ​മാ​പ​ന​ദി​ന​മാ​യ 15-ന് ​നാ​ലു മ​ത്സ​ര​യി​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ഭ​ര​ത​നാ​ട്യം, മ​ല​യാ​ളം പ്ര​സം​ഗം, നാ​ടോ​ടി​നൃ​ത്തം, ഓ​ട്ട​ൻ​തു​ള്ള​ൽ എ​ന്നി​വ​യാ​ണ് അ​വ​സാ​ന​ദി​ന​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ.

Latest News

Corehub Up