Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBSE Exams

പശ്ചിമേഷ്യൻ സംഘർഷം;ഗൾഫിലെ 23,000 വിദ്യാർഥികൾക്കു സിബിഎസ്ഇ പരീക്ഷ എഴുതാനായില്ല

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​ത് ആ​​​യി​​​ര​​​ത്തി​​​ന​​​ടു​​​ത്ത് ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണെ​​​ന്നും ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള 23,000 സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും കേ​​​ന്ദ്രം.

പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ൻ​​​ഡിം​​​ഗ് സ​​​മി​​​തി മു​​​ന്പാ​​​കെ കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​മു​​​ള്ള​​​ത്. ഈ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ ​​​മ​​​ന്ത്രാ​​​ല​​​യ​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രാ​​​ല​​​യ​​​വും ത​​​മ്മി​​​ൽ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ശി ത​​​രൂ​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​നി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള 1000 ഇ​​​ന്ത്യ​​​ക്കാ​​​രി​​​ൽ എ​​​ല്ലാ​​​വ​​​രും മ​​​ട​​​ങ്ങി​​​വ​​​ര​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ത​​​രൂ​​​ർ അ​​​റി​​​യി​​​ച്ചു.

പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത എം​​​പി​​​മാ​​​ർ ഇറേനിയന്‍ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ നി​​​ശ​​​ബ്‌​​​ദ​​​ത​​​യെ​​​പ്പ​​​റ്റി​​​യും ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ സ്രോ​​​ത​​​സു​​​ക​​​ളെ​​​പ്പ​​​റ്റി​​​യും ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ചു​​​വെ​​​ന്നും, യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മ​​​ന്ത്രാ​​​ല​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​സ്ര​​​യേ​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്നു പ​​​റ​​​ഞ്ഞ ത​​​രൂ​​​ർ അ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല.

Latest News

Corehub Up