Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CIC

രാജ്‌കുമാർ ഗോയൽ സത്യപ്രതിജ്ഞ ചെയ്തു

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ രാ​​​ജ്‌​​​കു​​​മാ​​​ർ ഗോ​​​യ​​​ൽ മു​​​ഖ്യ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി (സി​​​ഐ​​​സി) സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. ച​​​ട​​​ങ്ങി​​​ൽ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ജി​​​തേ​​​ന്ദ്ര സിം​​​ഗ് എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മൂ​​​ന്നം​​​ഗ സ​​​മി​​​തി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണു ഗോ​​​യ​​​ലി​​​നെ മു​​​ഖ്യ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്.

അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്-​​​ഗോ​​​വ-​​​മി​​​സോ​​​റം കേ​​​ഡ​​​റി​​​ലെ 1990 ബാ​​​ച്ച് ഐ​​​എ​​​എ​​​സു​​​കാ​​​ര​​​നാ​​​യ ഗോ​​​യ​​​ൽ നി​​​യ​​​മ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഓ​​​ഗ​​​സ്റ്റ് 31നാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്.

ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി (ബോ​​​ർ​​​ഡ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്) സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹം, കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ലും മു​​​ന്പ് സം​​​സ്ഥാ​​​ന​​​മാ​​​യി​​​രു​​​ന്ന ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലും സു​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​യാ​​​ണ്.

Latest News

Corehub Up