കൊച്ചി: കൊച്ചിയിലെ ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (സിഫ്റ്റ്) ദ്വിദിന ദേശീയ മത്സ്യത്തൊഴിലാളി വനിതാസംഗമത്തിന് തുടക്കമായി.
സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറുപതോളം മത്സ്യത്തൊഴിലാളി വനിതകൾ പങ്കെടുക്കുന്നുണ്ട്.
കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള വനിതകളാണ് പങ്കെടുക്കുന്നത്.
ഐസിഎആർ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ബി. മീനാകുമാരി ഉദ്ഘാടനം ചെയ്തു.