Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CITU Meeting

വൈദ്യുതിരംഗം സ്വകാര്യവത്കരിക്കാന്‍ ആസൂത്രിത നീക്കം: പിണറായി വിജയൻ

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി രം​ഗം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് യു​ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഹാ​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍.

വൈ​ദ്യു​തി രം​ഗ​ത്ത് ഇ​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി അ​മി​തനി​ര​ക്കി​ല്‍ വൈ​ദ്യു​തി വാ​ങ്ങാ​നാ​യി​രു​ന്നു നീ​ക്കം. എ​ല്ലാ ന​ട​പ​ടിക്ര​മ​ങ്ങ​ളും മാ​റ്റി​വ​ച്ച് വൈ​ദ്യു​തി മ​ന്ത്രി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​യി​രു​ന്നു നീ​ക്കം. സ​ര്‍ക്കാ​രി​നു സ്തു​തി പാ​ടു​ന്ന​വ​ര്‍ ഉ​ള്‍പ്പെ​ടെ എ​തി​ര്‍ത്ത​തോ​ടെ ഒ​ടു​വി​ല്‍ നീ​ക്ക​ത്തി​ല്‍നി​ന്നു പി​ന്മാ​റേ​ണ്ടി വ​ന്ന​താ​യും പി​ണ​റാ​യി വി​ജ​യ​ന്‍ ആരോപിച്ചു.

സം​സ്ഥാ​ന​ത്തു ന​ട​പ്പി​ലാ​ക്കു​ന്ന സ​ര​ള്‍ നി​യ​മ​വും മാ​രി​ടൈം ബോ​ര്‍ഡ് ബി​ല്ലു​മൊ​ക്കെ കോ​ര്‍പ​റേ​റ്റു​ക​ളു​ടെ വാ​ണി​ജ്യ താ​ത്പ​ര്യ​ങ്ങ​ള്‍ക്കുവേ​ണ്ടി​യാ​ണ്. സ​ര​ള്‍ നി​യ​മം സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​കും. വി​ദ്യാ​ഭ്യാ​സക്ക​ച്ച​വ​ട​ത്തെ സ​ര്‍ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഉ​ത്ത​ര​വെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ദ​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം കീ​രം, ദേ​ശീ​യ സെ​ക്ര​ട്ട​റി എ.​ആ​ര്‍. സി​ന്ധു, കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍, വി. ​ശി​വ​ന്‍കു​ട്ടി, എം.​വി. ജ​യ​രാ​ജ​ന്‍, വി.​എ​ന്‍. വാ​സ​വ​ന്‍, ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍, റെ​ജി സ​ഖ​റി​യ, കെ. ​അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൊഴിലാളി ശക്തി വിളിച്ചോതി റാലി

കോ​ട്ട​യം: സി​ഐ​ടി​യു എ​ന്ന ട്രേ​ഡ് യൂ​ണി​യ​ന്‍ സം​ഘ​ട​ന​യു​ടെ സം​ഘ​ട​നാശ​ക്തി വി​ളി​ച്ചോ​തു​ന്ന​താ​യി കോ​ട്ട​യ​ത്തു ന​ട​ന്ന റാ​ലി​യും മ​ഹാ​സ​മ്മേ​ള​ന​വും .സി​ഐ​ടി​യു​വി​ന്‍റെ 16-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു സ​മാ​പ​നം കു​റി​ച്ചാ​യി​രു​ന്നു റാ​ലി​യും​സ​മ്മേ​ള​ന​വും ന​ട​ത്തി​യ​ത്.

ചു​വ​പ്പു​കൊ​ടി​യേ​ന്തി 16 ബു​ള്ള​റ്റ് ബൈക്കുകൾ ആ​ദ്യം നീ​ങ്ങി. പി​ന്നാ​ലെ വാ​ദ്യ​മേ​ള​ങ്ങ​ളും ഹെ​ഡ്‌​ലോ​ഡ് ആ​ന്‍ഡ് ജ​ന​റ​ല്‍ വ​ര്‍ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍റെ ആ​യി​രം തൊ​ഴി​ലാ​ളി സേ​ന​യും പ്ര​ത്യേ​ക യൂ​ണി​ഫോ​മി​ല്‍ ന​ട​ന്നു നീ​ങ്ങി.

പി​ന്നാ​ലെ സി​ഐ​ടി​യു​ ഭാ​ര​വാ​ഹി​ക​ളും പ്ര​തി​നി​ധി​ക​ളും ന​ട​ന്നു നീ​ങ്ങി.അതിനുപി​ന്നാ​ലെ തൊ​ഴി​ലാ​ളി​ക​ളും അ​ണി​നി​ര​ന്നു. കെ​കെ റോ​ഡിലൂടെ സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ലെ​ത്തി. ശാ​സ്ത്രി റോ​ഡ്, കു​ര്യ​ന്‍ ഉ​തു​പ്പു​ റോഡിലൂടെ സ​മ്മേ​ള​ന വേ​ദി​യാ​യ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ റാ​ലി​യാ​യെ​ത്തി.

Latest News

Corehub Up