കൊച്ചി: വിവാദ സിനിമ ‘കേരള സ്റ്റോറി’ക്കെതിരേ എറണാകുളം സിജെഎം കോടതിയിലും ഹര്‍ജി. ആലുവ സ്വദേശി അഡ്വ. കെ. എ. ആബിദ് അലി നല്കിയ ഹര്‍ജി ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി. ടീസര്‍ മതസ്പര്‍ധ വളര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടി സൈബര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്നാണു ഹര്‍ജിയിലെ ആരോപണം.