Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : COVIDPatients

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു കാ​ലാ​വ​ധി ക​ഴി​ഞ്ഞ മരുന്ന്; അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തുമെന്ന് മന്ത്രി കെ. മുരളീധരൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ഖേ​​​ന വാ​​​ങ്ങി​​​യ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ റം​​​ഡി​​​സി​​​വ​​​ർ മ​​​രു​​​ന്ന് നി​​​പ, കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ രേ​​​ഖ​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് 2023, 2024, 2025 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ നി​​​പ രോ​​​ഗി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ റം​​​ഡി​​​സി​​​വ​​​ർ മ​​​രു​​​ന്ന് കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​താ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​ൽ, ഡി​​​എം​​​ഇ, ഡി​​​എ​​​ച്ച്എ​​​സ് വ​​​ഴി സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ റം​​​ഡി​​​സി​​​വ​​​ർ മ​​​രു​​​ന്ന് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള മു​​​ഴു​​​വ​​​ൻ രോ​​​ഗി​​​ക​​​ളു​​​ടെ​​​യും വി​​​വ​​​രം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

2023ൽ ​​​ആ​​​റ് നി​​​പ കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​തി​​​ൽ ര​​​ണ്ടു​​​പേ​​​രും 2024ൽ ​​​ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ൽ ര​​​ണ്ടു​​​പേ​​​രും 2025ൽ ​​​മൂ​​​ന്നു കേ​​​സു​​​ക​​​ളി​​​ൽ ര​​​ണ്ടു​​​പേ​​​രും മ​​​രിച്ചിരു​​​ന്നു. കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണോ നി​​​പ ബാ​​​ധി​​​ത​​​രാ​​​യ രോ​​​ഗി​​​ക​​​ൾ മ​​​രിച്ചതെ​​​ന്നും മ​​​രു​​​ന്നു ന​​​ൽ​​​കി​​​യ മ​​​റ്റു രോ​​​ഗി​​​ക​​​ൾ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും പാ​​​ർ​​​ശ്വ​​​ഫ​​​ല​​​ങ്ങ​​​ളു​​​ണ്ടോ​​​യെ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ൻ​​​ഫ​​​ക്‌ഷൻ ഡി​​​സീ​​​സ് മേ​​​ധാ​​​വി ഡോ. ​​​അ​​​ര​​​വി​​​ന്ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കും.

അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​യി രോ​​​ഗി​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കും ജീ​​​വ​​​ൻര​​​ക്ഷാ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി റം​​​ഡി​​​സി​​​വ​​​ർ മ​​​രു​​​ന്ന് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ഖേ​​​ന മാ​​​ത്ര​​​മേ ആ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്നു​​​ള്ളൂ.

അ​​​വ​​​സാ​​​ന​​​മാ​​​യി 2021 ജൂ​​​ണി​​​ലാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കാ​​​രു​​​ണ്യ വ​​​ഴി റം​​​ഡി​​​സി​​​വ​​​ർ വാ​​​ങ്ങി​​​യ​​​ത്. 3000 വ​​​യ​​​ലി​​​ന്‍റെ വി​​​ല 42 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. ഇ​​​പ്ര​​​കാ​​​രം വാ​​​ങ്ങി വി​​​ത​​​ര​​​ണം ചെ​​​യ്ത മ​​​രു​​​ന്നി​​​ന്‍റെ എ​​​ക്സ്പെ​​​യ​​​റി ഡേ​​​റ്റ് 2023 മേ​​​യ് 30നാ​​​യി​​​രു​​​ന്നു.

അ​​​വ​​​ശ്യ​​​മ​​​രു​​​ന്ന് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട നോ ​​​ബി​​​ഡ​​​ർ ഇ​​​ന​​​മാ​​​യ​​​തി​​​നാ​​​ൽ കാ​​​രു​​​ണ്യ വ​​​ഴി മാ​​​ത്ര​​​മേ വാ​​​ങ്ങി​​​യി​​​ട്ടു​​​ള്ളൂ. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽനി​​​ന്നു ല​​​ഭി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം മ​​​രു​​​ന്ന് 2023-24ൽ 102 ​​​വ​​​യ​​​ലും 2024-25ൽ 34 ​​​വ​​​യ​​​ലും 2025-26ൽ 10 ​​​വ​​​യ​​​ലും 2026-27ൽ 50 ​​​വ​​​യ​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. 2026-27 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ച 50 വ​​​യ​​​ൽ മ​​​രു​​​ന്ന് 2026 ജൂ​​​ണ്‍ 12ന് ​​​ബ​​​ഹ്റി​​​നി​​​ൽനി​​​ന്നു വ​​​രു​​​ത്തി നി​​​പ രോ​​​ഗി​​​ക്കു ന​​​ൽ​​​കി​​​യ​​​താ​​​ണെ​​​ന്നും മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Latest News

Corehub Up