ഇടുക്കി: ജില്ലയില്‍ വ്യാപകമായി നടക്കുന്ന ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേ നാളെ നടക്കുന്ന പീരുമേട് താലൂക്ക് ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ സിപിഐ
ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
സര്‍ക്കാര്‍ ഭൂമിയിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുക, ഏറ്റെടുത്ത ഭൂമി ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുക, തോട്ടം മുറിച്ച് വില്പന തടയുക, മുറിച്ചുവിറ്റ തോട്ടം ഭൂമിയുടെ പോക്കുവരവ് റദ്ദ് ചെയ്യുക, മിച്ചഭൂമികള്‍ ഏറ്റെടുത്തു തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക, പോപ്സണ് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ശമ്പളം ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
സംസ്ഥാന കൗണ്‍സിലംഗം ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം ടി.ജെ. ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.ആര്. ശശി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.