x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​യേ​റ്റം: സി​പി​ഐ മാ​ര്‍​ച്ച് നാ​ളെ

വെബ്ഡെസ്ക്
Published: November 8, 2026 11:34 PM IST | Updated: November 8, 2026 11:34 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഭൂ​മി കൈ​യേ​റ്റ​ങ്ങ​ള്‍​ക്കെ​തി​രേ നാ​ളെ ന​ട​ക്കു​ന്ന പീ​രു​മേ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ര്‍​ച്ച് വി​ജ​യി​പ്പി​ക്കാ​ന്‍ സി​പി​ഐ
ജി​ല്ലാ കൗ​ണ്‍​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ലെ എ​ല്ലാ കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കു​ക, ഏ​റ്റെ​ടു​ത്ത ഭൂ​മി ഭൂ​ര​ഹി​ത​ര്‍​ക്കും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വി​ത​ര​ണം ചെ​യ്യു​ക, തോ​ട്ടം മു​റി​ച്ച് വി​ല്പ​ന ത​ട​യു​ക, മു​റി​ച്ചു​വി​റ്റ തോ​ട്ടം ഭൂ​മി​യു​ടെ പോ​ക്കു​വ​ര​വ് റ​ദ്ദ് ചെ​യ്യു​ക, മി​ച്ച​ഭൂ​മി​ക​ള്‍ ഏ​റ്റെ​ടു​ത്തു തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ക, പോ​പ്‌​സ​ണ്‍ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച്.

സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം ജോ​സ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലിം കു​മാ​ര്‍, ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം ടി.​ജെ. ആ​ഞ്ച​ലോ​സ്, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി.​ആ​ര്‍. ശ​ശി, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ൾ, ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : CPI March Nattuvishesham DistrictNews DeepikaNews

Recent News

Corehub Up