ഇടുക്കി സെന്‍ട്രല്‍ കേരള സഹോദയ മീറ്റില്‍ ഓവറോള്‍ നേടിയ രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂള്‍ ടീം ട്രോഫിയുമായി.
വിശ്വദീപ്തി പബ്ലിക് സ്കൂള്‍ ഫസ്റ്റ് റണ്ണറപ്പ്
കട്ടപ്പന: ഇടുക്കി സഹോദയയുടെ ആഭിമുഖ്യത്തില്‍ കട്ടപ്പന ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച അത്ലറ്റിക് മീറ്റില്‍ 190 പോയിന്റ് നേടി രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂള്‍ ചാമ്പ്യന്മാരായി. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂള്‍ ഫസ്റ്റ് റണ്ണറപ്പും തൂക്കുപാലം വിജയമാത പബ്ലിക് സ്കൂള്‍ സെക്കന്‍ഡ് റണ്ണറപ്പും സ്ഥാനങ്ങള്‍ നേടി. രാജകുമാരി സ്കൂളിലെ ക്രിസ്റ്റോ സിജു, എസ്. പ്രിയദര്‍ശിനി എന്നിവര്‍ അണ്ടര്‍ 19 വിഭാഗത്തിലും എവ്ലീന ഷിന്റോ അണ്ടര്‍ 17 വിഭാഗത്തിലും അന്‍സ അന്ന ഷൈജു അണ്ടര്‍ 14 വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സമ്മേളനം ഇടുക്കി സഹോദയ പ്രസിഡന്റ് ഫാ. സിജന് ഊന്നുകല്ലേല്‍ ഉദ്ഘാടനം ചെയ്തു.
സമ്മാനദാനം സഹോദയ ട്രഷറര്‍ ഫാ. ജോബി മാതാളികുന്നേല്‍, ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് എടത്തിച്ചിറ, ഫാ. അജീഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍വഹിച്ചു.