x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​​മീ​​ണ ടൂ​​റി​​സം സെ​​മി​​നാ​​ർ ന​​ട​​ത്തി

വെബ്ഡെസ്ക്
Published: November 8, 2026 11:49 PM IST | Updated: November 8, 2026 11:49 PM IST

സെ​​മി​​നാ​​ർ പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്ജി പാ​​ല​​യ്ക്ക​​ലോ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

അ​​ക​​ല​​ക്കു​​ന്നം: പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ഗ്രാ​​മീ​​ണ ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ൾ തേ​​ടി അ​​ക​​ല​​ക്കു​​ന്ന​​ത്ത് സെ​​മി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ച്ചു. പാ​​ലാ സോ​​ഷ്യ​​ൽ വെ​​ൽ​​ഫെ​​യ​​ർ സൊ​​സൈ​​റ്റി, മൂ​​ഴൂ​​ർ വൈ​​എം​​സി​​എ, യം​​ഗ് മെ​​ൻ​​സ് റീ​​ഡിം​​ഗ് ക്ല​​ബ്, സ്നേ​​ഹ​​തീ​​രം ടൂ​​റി​​സം പ​​ദ്ധ​​തി എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സെ​​മി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

മൂ​​ഴൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് പാ​​രി​​ഷ് ഹാ​​ളി​​ൽ ന​​ട​​ന്ന സെ​​മി​​നാ​​ർ പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്ജി പാ​​ല​​യ്ക്ക​​ലോ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സ​​ത്തി​​ൽ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്കു​​ള്ള അ​​ന്ത​​ർ​​ദേ​​ശീ​​യ അ​​വാ​​ർ​​ഡ് നേ​​ടി​​യ കെ. ​​രൂ​​പേ​​ഷ് കു​​മാ​​ർ സെ​​മി​​നാ​​റി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി. ഫാ. ​​ജോ​​സ​​ഫ് താ​​ഴ​​ത്തു​വ​​രി​​ക്ക​​യി​​ൽ രൂ​​പേ​​ഷ്കു​​മാ​​റി​​നെ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ച് ആ​​ദ​​രി​​ച്ചു. ചാ​​ത്ത​​ൻ​​പാ​​റ യം​​ഗ് മെ​​ൻ​​സ് റീ​​ഡിം​​ഗ് ക്ല​​ബ്ബ് പ്ര​​സി​​ഡ​​ന്‍റ് എം.​​ജെ. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു.

മൂ​​ഴൂ​​ർ പ​​ള്ളി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ക​​ണി​​യാം​​പ​​ടി, പ​​ള്ളി​​ക്ക​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​സ​​ന്ന​​ൻ വെ​​ള്ളാ​​പ്പ​​ള്ളി, പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ബി​​ജു ഏ​​ബ്ര​​ഹാം, സ​​ന്ധ്യാ സു​​രേ​​ഷ്, ക​​ർ​​ഷ​​ക ബാ​​ങ്ക് പ്രോ​​ജ​​ക്ട് ഓ​​ഫീ​​സ​​ർ പി.​​വി. ജോ​​ർ​​ജ് പു​​ര​​യി​​ട​​ത്തി​​ൽ യം​​ഗ് മെ​​ൻ​​സ് റീ​​ഡിം​​ഗ് ക്ല​​ബ്ബ് സെ​​ക്ര​​ട്ട​​റി ടോ​​ബി ഏ​​ബ്ര​​ഹാം, മൂ​​ഴൂ​​ർ സ്വാ​​ശ്ര​​യ സം​​ഘം സെ​​ക്ര​​ട്ട​​റി രാ​​ജു മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : tourism seminar Nattuvishesham DistrictNews DeepikaNews

Recent News

Corehub Up