പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സിംഗ് ജീവനക്കാരുടെ അഭാവമെന്ന് പരാതി. ഇതേത്തുടർന്ന് നിലവിലുള്ള നഴ്സിംഗ് ജീവനക്കാർ അമിത ജോലിഭാരം അനുഭവിക്കേണ്ടി വരികയാണ്. ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി ആകെ 1, 031 ജീവനക്കാരുണ്ട്. ഇതിൽ ഗ്രേഡ്1, ഗ്രേഡ് 2 വിഭാഗങ്ങളിലായി 440 പേർ മാത്രമാണ് സ്ഥിരം ജീവനക്കാർ. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുമ്പോഴും അതിനനുസരിച്ചുള്ള നഴ്സിംഗ് ജീവനക്കാരെ ലഭ്യമാക്കുന്നില്ല. ജീവനക്കാരുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽ പലതവണ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ല.
കരാർ പുതുക്കി നൽകാതായതോടെ പലർക്കും ജോലി നഷ്ടമായി. 96 പേരുണ്ടായിരുന്ന പെയ്ഡ് ട്രെയിനീസ് വിഭാഗത്തിൽ 44 പേരെ പിരിച്ചുവിട്ടു. പഠനത്തിന്റെ ഭാഗമായുള്ള ഒരു വർഷത്തെ നിർബന്ധിത സർവീസ് നടത്തുന്ന 86 നഴ്സിംഗ് ജീവനക്കാരും ആർഎസ്ബിവൈ വിഭാഗത്തിലെ നാലും ഇൻഫെർട്ടിലിറ്റി വിഭാഗത്തിലെ ഏഴുപേരും നിർദിഷ്ട പദ്ധതി ആവശ്യങ്ങൾക്കായാണ് പ്രവർത്തി ക്കുന്നത്.
പരിശീലനത്തിന്റെ ഭാഗമായി എത്തുന്ന 78 വോളന്ററി ജീവനക്കാരെ ആകെ ജീവനക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് സ്വതന്ത്രമായി രോഗീപരിചരണം നടത്താൻ കഴിയില്ല.
നിലവിൽ മിക്ക വാർഡുകളിലു മിനിമം സ്റ്റാഫിംഗ് രീതിയിലാണ് ഡ്യൂട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു വാർഡിൽ ഒരാളുടെ അഭാവമുണ്ടായാൽ പകരം സംവിധാനമില്ലാത്തതിനാൽ ജീവനക്കാർ അധികഭാരം ഏറ്റെടുക്കേണ്ടി വരുന്നു.
Tags : Shortage of nurses Nattuvishesham DistrictNews DeepikaNews