അമിത്
കോട്ടയം: പവര്‍ ലിഫ്റ്റിംഗില്‍ താരമായി കോട്ടയം ഇറഞ്ഞാല്‍ സ്വദേശി വടക്കേതില്‍ അമിത് വി. അജിത്ത്. ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ഫെഡറേഷന് ഡല്‍ഹിയില്‍ നടത്തിയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 120 കിലോഗ്രാം കാറ്റഗറിയില്‍ വെങ്കലവും യുണൈറ്റഡ് പവര്‍ലിഫ്റ്റിംഗ് ഫെഡറേഷന് ഫോര്‍ട്ട് കൊച്ചിയില്‍ നടത്തിയ സൗത്ത് ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ 105 കിലോഗ്രാം കാറ്റഗറിയില്‍ സ്വര്‍ണവും ഫോര്‍ട്ട് കൊച്ചിയില്‍ നടത്തിയ കേരള സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 105 കിലോ കാറ്റഗറിയില്‍ സ്വര്‍ണ മെഡലും കരസ്ഥമാക്കിയാണ് അമിത് താരമായത്. നിലവില്‍ ഡല്‍ഹി എസ്ഐഎഫ്എസ് ഫോറന്‍സിക് ലാബിൽ ജോലി ചെയ്യുകയാണ് അമിത്.
ഭാര്യ: നിജ (അധ്യാപിക), മകള്‍: നൈനിക. കളത്തിപ്പടി സോളമന്‍സ് ജിം ഫിറ്റ്നസ് സെന്റര്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിലെ കോച്ചുമാരും കായിക താരങ്ങളുമായ സോളമനും ക്രിസ്റ്റിയുമാണ് അമിതിന്റെ പരിശീലകര്‍.
Tags : Amit emerges as a star Nattuvishesham DistrictNews DeepikaNews