x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​തു​കു​ജ​ന്യരോ​ഗ ​പ്ര​തി​രോ​ധ​ ശു​ചി​ത്വ പ​ദ്ധ​തി​യു​മാ​യി വൈ​ക്കം ടൗ​ൺ റോ​ട്ട​റി​ ക്ല​ബ്

വെബ്ഡെസ്ക്
Published: November 9, 2026 12:11 AM IST | Updated: November 9, 2026 12:11 AM IST

പ്രതീകാത്മക ചിത്രം

വൈ​ക്കം: ദീ​ർ​ഘ​കാ​ല കൊ​തു​കു​ജ​ന്യ രോ​ഗ പ്ര​തി​രോ​ധ ശു​ചി​ത്വ പ​ദ്ധ​തി​യു​മാ​യി വൈ​ക്കം ടൗ​ൺ റോ​ട്ട​റി​ ക്ല​ബ്. കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​ശു​ചി​ത്വ ബോ​ധ​വ​ത്്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി വൈ​ക്കം ടൗ​ൺ​ റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ഷ​ൻ മോ​സ്കി​റ്റോ എ​ന്ന പേ​രി​ൽ മ​നു​ഷ്യ​രും കൊ​തു​കു​ക​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ടം പ്ര​ഖ്യാ​പി​ക്കു​ന്ന ബൃ​ഹ​ത്താ​യ സാ​മൂ​ഹി​ക ആ​രോ​ഗ്യ​പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.

ഡെ​ങ്കി​പ്പ​നി, മ​ലേ​റി​യ, ചി​ക്കു​ൻ​ഗു​നി​യ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ക, വ്യ​ക്തി​ശു​ചി​ത്വ​ത്തോ​ടൊ​പ്പം പ​രി​സ​ര​ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. വൈ​ക്കം വ​ട​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​യോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് എ​ൽ​പി സ്കൂ​ൾ മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് ത​ലം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ബോ​ധ​വത്കര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും. കു​ട്ടി​ക​ളെ ശു​ചി​ത്വ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​വാ​ഹ​ക​രാ​ക്കി അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്കും സ​മൂ​ഹ​ത്തി​ലേ​ക്കും ഈ ​സ​ന്ദേ​ശം എ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, യു​വ​ജ​ന-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണ​വും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

മൂ​ന്ന് മു​ത​ൽ നാ​ല് വ​ർ​ഷം വ​രെ നീ​ളു​ന്ന ദീ​ർ​ഘ​കാ​ല ദൗ​ത്യ​മാ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വൈ​ക്ക​ത്തെ ശു​ചി​ത്വ​ത്തി​നും പൊ​തു​ജ​നാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും മാ​തൃ​ക​യാ​യ പ്ര​ദേ​ശ​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. ഈ ​പ​ദ്ധ​തി​യി​ൽ മ​റ്റു റോ​ട്ട​റി ക്ല​ബ്ബു​ക​ളെ​യും സാ​മൂ​ഹി​ക​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കും. പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് കു​മാ​ർ ര​വീ​ന്ദ്ര​നാ​ഥ്, സെ​ക്ര​ട്ട​റി ഡോ. ​ജി.​ മ​നോ​ജ്, ട്ര​ഷ​റ​ർ ഹ​രി​കൃ​ഷ്ണ​ൻ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജീ​വ​ൻ ശി​വ​റാം , സ്വാ​മി​നാ​ഥ​ൻ, ഹ​രീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Rotary Club Nattuvishesham DistrictNews DeepikaNews

Recent News

Corehub Up