x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യ്‌​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ല്‍ ക​ന​ത്ത നാ​ശം

വെബ്ഡെസ്ക്
Published: November 9, 2026 12:16 AM IST | Updated: November 9, 2026 12:16 AM IST

ഇ​ടി​മി​ന്ന​ലി​ല്‍ പൊ​ട്ടി​ത്തെ​റി​ച്ച കാ​രി​ക്കോ​ട് ന​ടു​ക്കാ​വു​ങ്ക​ല്‍ ശി​വ​ദാ​സ​ന്‍ നാ​യ​രു​ടെ വീ​ടി​ന്‍റെ ത​റ​യി​ലെ ടൈ​ലു​ക​ൾ.

ക​ടു​ത്തു​രു​ത്തി: മ​ഴ​യ്‌​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ല്‍ ക​ന​ത്ത നാ​ശം. കോ​ത​ന​ല്ലൂ​രി​ല്‍ ഫാ​മി​ലെ പ​ശു ച​ത്തു. വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തിന​ശി​ച്ചു. കാ​രി​ക്കോ​ട് മി​ന്ന​ലി​ല്‍ വീ​ടി​ന്‍റെ ത​റ​യു​ടെ ടൈ​ലു​ക​ള്‍ പൊ​ട്ടിത്തെ​റി​ച്ചു. ഫാ​മി​ല്‍ കെ​ട്ടി​യി​രു​ന്ന ക​റ​വ​പ്പ​ശു​വാ​ണ് മി​ന്ന​ലേ​റ്റ് ച​ത്ത​ത്. വീ​ട്ടി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. കോ​ത​ന​ല്ലൂ​ര്‍ ചാ​മ​ക്കാ​ലാ ഓ​ട്ട​പ്പ​ള്ളി​ല്‍ ജേ​ക്ക​ബ് ജ​യിം​സി​ന്‍റെ പ​ശു​വാ​ണ് ച​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം.

ഫാ​മി​ല്‍ 25 പ​ശു​ക്ക​ളും മൂ​ന്ന് കി​ടാ​ക്ക​ളു​മു​ണ്ട്. മി​ന്ന​ലി​ല്‍ വീ​ടി​ന്‍റെ ഇ​ല​ക്‌ട്രി കേ​ബി​ളു​ക​ളും സ്വി​ച്ച് ബോ​ര്‍​ഡു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ചു പ്ര​ദേ​ശ​ത്ത് പു​ക​യും തീ​യും ഉ​യ​ര്‍​ന്നു. വീ​ട്ടു​കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. 70,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന പ​ശു​വാ​ണ് ച​ത്ത​തെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ജ​ഡം മ​റ​വു ചെ​യ്തു. വീ​ട്ടി​ലെ ഫാ​നു​ക​ളും മീ​റ്റ​ര്‍ ബോ​ക്സു​ക​ളും ത​ക​ര്‍​ന്നു.

കാ​രി​ക്കോ​ട് ന​ടു​ക്കാ​വു​ങ്ക​ല്‍ ശി​വ​ദാ​സ​ന്‍ നാ​യ​രു​ടെ വീ​ട്ടി​ലും ഇ​ടി​മി​ന്ന​ല്‍ നാ​ശംവി​ത​ച്ചു. മി​ന്ന​ലി​ല്‍ വീ​ടി​ന്‍റെ ത​റ​യി​ലെ ടൈ​ലു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗും ക​ത്തി​ന​ശി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യു​ണ്ടാ​യ ഇ​ടി​മി​ന്ന​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ശി​വ​ദാ​സ​ന്‍ നാ​യ​രും ഭാ​ര്യ ക​മ​ല​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ടൈ​ലു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​തോ​ടെ ദ​മ്പ​തി​ക​ള്‍ പു​റ​ത്തേ​ക്ക് ഓ​ടി. വീ​ട്ടി​ലെ വ​യ​റി​ഗും സ്വി​ച്ച് ബോ​ര്‍​ഡു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ചു. ഫ്രി​ഡ്ജും വാ​ഷിം​ഗ് മെ​ഷീ​നും അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹ​ത്തി​ല്‍ ക​ത്തിന​ശി​ച്ചു. ശി​വ​ദാ​സ​ന്‍ നാ​യ​രു​ടെ ചെ​വി​ക്ക് പ​രിക്കേ​റ്റു.

Tags : Heavy damage Nattuvishesham DistrictNews DeepikaNews

Recent News

Corehub Up