അകലക്കുന്നം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകൾ തേടി അകലക്കുന്നത്ത് സെമിനാർ സംഘടിപ്പിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, മൂഴൂർ വൈഎംസിഎ, യംഗ് മെൻസ് റീഡിംഗ് ക്ലബ്, സ്നേഹതീരം ടൂറിസം പദ്ധതി എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
മൂഴൂർ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന സെമിനാർ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വ ടൂറിസത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള അന്തർദേശീയ അവാർഡ് നേടിയ കെ. രൂപേഷ് കുമാർ സെമിനാറിന് നേതൃത്വം നൽകി. ഫാ. ജോസഫ് താഴത്തുവരിക്കയിൽ രൂപേഷ്കുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചാത്തൻപാറ യംഗ് മെൻസ് റീഡിംഗ് ക്ലബ്ബ് പ്രസിഡന്റ് എം.ജെ. തോമസ് അധ്യക്ഷനായിരുന്നു.
മൂഴൂർ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കണിയാംപടി, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ വെള്ളാപ്പള്ളി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു ഏബ്രഹാം, സന്ധ്യാ സുരേഷ്, കർഷക ബാങ്ക് പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടത്തിൽ യംഗ് മെൻസ് റീഡിംഗ് ക്ലബ്ബ് സെക്രട്ടറി ടോബി ഏബ്രഹാം, മൂഴൂർ സ്വാശ്രയ സംഘം സെക്രട്ടറി രാജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.