x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം ന​ട​ന്നി​ല്ല; ഒ​റ്റ മ​ഴ​യി​ല്‍ പാ​ലാ​യി​ല്‍ വെ​ള്ള​ക്കെ​ട്ട്

വെബ്ഡെസ്ക്
Published: November 8, 2026 11:27 PM IST | Updated: November 8, 2026 11:27 PM IST

ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ മ​ഴ​യി​ൽ പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് മു​ന്‍​വ​ശം റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട്.

പാ​ലാ: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​റ്റ മ​ഴ​യി​ല്‍​ത്ത​ന്നെ രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കു​ശേ​ഷം പെ​യ്ത മ​ഴ​യി​ല്‍ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​യി. സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു മു​ന്‍​വ​ശം, കെ​എ​സ്ഇ​ബി ഓ​ഫി​സി​നു മു​ന്‍​വ​ശം, മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍, തെ​ക്കേ​ക്ക​ര-​തോ​ണി​ക്ക​ട​വ് റോ​ഡ്, കൊ​ട്ടാ​ര​മ​റ്റം, മൂ​ന്നാ​നി, ഇ​ട​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്.

ഏ​റ്റു​മാ​നൂ​ര്‍-​പൂ​ഞ്ഞാ​ര്‍ ഹൈ​വേ​യി​ല്‍ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​നു മു​ന്നി​ല്‍ ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും വെ​ള്ളം ഉ​യ​രു​ന്ന​തു പ​തി​വാ​ണ്. നേ​ര​ത്തേ വെ​ള്ളം ഒ​ഴു​കി​പ്പോ​യി​രു​ന്ന ചാ​ല്‍ ഏ​താ​നും വ​ര്‍​ഷം മു​ന്പ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ച​തോ​ടെ​യാ​ണ് ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് നി​ത്യ​സം​ഭ​വ​മാ​യ​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നി​ല്ല. മ​ഴ ശ​ക്ത​മാ​കു​മ്പോ​ള്‍ റോ​ഡി​ല്‍ ര​ണ്ട​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കും. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ മ​ണി​ക്കൂ​റു​ക​ളെ​ടു​ക്കു​ന്ന​തി​നാ​ല്‍ ഈ ​സ​മ​യ​ത്ത് വാ​ഹ​ന​യാ​ത്ര ഏ​റെ ദു​ഷ്‌​ക​ര​മാ​കു​ന്നു.
ഓ​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ റോ​ഡി​ലെ മ​ലി​ന​ജ​ലം സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്കും തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് വാ​ഹ​ന ഗ​താ​ഗ​ത​ത്തെ​യും വ്യാ​പാ​ര​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

വേ​ന​ല്‍​ക്കാ​ല​ത്ത് ഓ​ട​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി വൃ​ത്തി​യാ​ക്കു​ക​യും ന​വീ​ക​രി​ക്കു​ക​യും ചെ​യ്യാ​ത്ത​താ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​ത്. ഓ​ട​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പ​തി​വാ​യി ന​ട​ത്തി​യി​രു​ന്ന ഓ​ട വൃ​ത്തി​യാ​ക്ക​ല​ട​ക്ക​മു​ള്ള മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കു​ക​യും വെ​ള്ളം ഒ​ഴു​കി​പ്പോ​യി​രു​ന്ന ചാ​ലു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്ത് വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Pre-monsoon cleaning was not carried out. Nattuvishesham DistrictNews

Recent News

Corehub Up