ശിവാനന്ദന്.
മറയൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയില്‍. മറയൂര്‍ പൊലിസ് സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. കാന്തല്ലൂര്‍ തീര്‍ഥമല സ്വദേശിനി സുബുലക്ഷ്മി(48)യെയാണ് ഭര്‍ത്താവ് മാങ്കുളം കുറത്തിക്കുടി സ്വദേശി ശിവാനന്ദന് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുബ്ബലക്ഷ്മിയെ പൊലിസും നാട്ടുകാരും ചേര്‍ന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിദഗ്ധ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
കുടുംബവഴക്കിനെത്തുടര്‍ന്ന് ശിവാനന്ദന് നല്കിയ പരാതിയെത്തുടര്‍ന്ന് ഇയാളെയും ഭാര്യയെയും പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു.
പ്രശ്നം ചര്‍ച്ച ചെയ്ത് പുറത്തിറങ്ങിയ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും കൈയില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ശിവാനന്ദന് സുബ്ബ ലക്ഷ്മിയെ ആക്രമിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സുബ്ബലക്ഷ്മിയ്ക്ക് നിരവധി തവണ വെട്ടേറ്റു. മറയൂര്‍ എസ്ഐ സിബിന് ജോസഫിന്റെ നേതൃത്വത്തിന് ശിവാനന്ദനെ കസ്റ്റഡിയിലെടുത്തു.