x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ക്കു​പാ​ല​ത്ത് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി

വെബ്ഡെസ്ക്
Published: November 8, 2026 11:20 PM IST | Updated: November 8, 2026 11:20 PM IST

തൂ​ക്കു​പാ​ല​ത്ത് ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കു വെ​ട്ടേ​റ്റ അ​നൂ​പ് മു​ര​ളി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ.

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. തേ​ർ​ഡ് ക്യാ​മ്പ് മാ​ധ​വ​വി​ലാ​സ​ത്തി​ൽ അ​നൂ​പ് മു​ര​ളി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഇ​യാ​ളെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ടാ​ക്‌​സി ഡ്രൈ​വ​റാ​യ യു​വാ​വ് ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ജോ​ലി ക​ഴി​ഞ്ഞ് സ​ഹോ​ദ​ര​നൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ടു​ക്ക​ൻ സ​ന്തോ​ഷ് എ​ന്ന​യാ​ളാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് അ​നൂ​പ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
സ​ന്തോ​ഷു​മാ​യി നേ​ര​ത്തേ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് നി​ല​വി​ലു​ണ്ടെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ സ​ന്തോ​ഷ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.  സ​ന്തോ​ഷി​നെ​തി​രേ സ​മാ​ന കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : young man to death Nattuvishesham DistrictNews DeepikaNews

Recent News

Corehub Up