വിതരണം ചെയ്ത കുടിവെള്ളത്തിൽ കണ്ടെത്തിയ മാലിന്യങ്ങൾ.
കുടയത്തൂർ: പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്നതായി പരാതി. കാഞ്ഞാർ കൂവപ്പള്ളി റോഡിനു സമീപം സ്ഥാപിച്ചിട്ടുള്ള ടാങ്കിൽനിന്നുമാണ് പഞ്ചായത്തിന്റെ വിവിധയിടങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഈ ടാങ്ക് വേണ്ട സമയത്തു വേണ്ടവിധം ശുചീകരിക്കാത്തതാണ് കുടിവെള്ളത്തിൽ മാലിന്യം കലരുന്നതിനു കാരണമായി തീർന്നത്.
സംഗമം ജംഗ്ഷനു സമീപം വീടുകളിൽ ഇന്നലെ ലഭിച്ച കുടിവെള്ളത്തിൽ വളരെയധികം മാലിന്യം കലർന്നതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ കുടിവെള്ളം ഉപയോഗിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
എന്നാൽ കുടിവെള്ളം വേണ്ടവിധത്തിൽ ശുദ്ധീകരിച്ചു വിതരണം ചെയ്യുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
ഡെങ്കിപ്പനി ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മാലിന്യം കലർന്ന കുടിവെള്ള വിതരണം ചെയ്യുന്നത്. പഞ്ചായത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Complaint that drinking water Nattuvishesham DistrictNews DeepikaNews