Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaint That Drinking Water

Idukki

കു​ടി​വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​താ​യി പ​രാ​തി

കു​ട​യ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത കു​ടി​വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​താ​യി പ​രാ​തി. കാ​ഞ്ഞാ​ർ കൂ​വ​പ്പ​ള്ളി റോ​ഡി​നു സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള ടാ​ങ്കി​ൽ​നി​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​ടാ​ങ്ക് വേ​ണ്ട സ​മ​യ​ത്തു വേ​ണ്ട​വി​ധം ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് കു​ടി​വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​രു​ന്ന​തി​നു കാ​ര​ണ​മാ​യി തീ​ർ​ന്ന​ത്.

സം​ഗ​മം ജം​ഗ്‌​ഷ​നു സ​മീ​പം വീ​ടു​ക​ളി​ൽ ഇ​ന്ന​ലെ ​ല​ഭി​ച്ച കു​ടി​വെ​ള്ള​ത്തി​ൽ വ​ള​രെ​യ​ധി​കം മാ​ലി​ന്യം ക​ല​ർ​ന്ന​താ​യി​ട്ടാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.
എ​ന്നാ​ൽ കു​ടി​വെ​ള്ളം വേ​ണ്ട​വി​ധ​ത്തി​ൽ ശു​ദ്ധീ​ക​രി​ച്ചു വി​ത​ര​ണം ചെ​യ്യു​വാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ലി​ന്യം ക​ല​ർ​ന്ന കു​ടി​വെ​ള്ള വി​ത​ര​ണം ചെ​യ്യു​ന്ന​ത്.  പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up