x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം

വെബ്ഡെസ്ക്
Published: November 8, 2026 11:20 PM IST | Updated: November 8, 2026 11:20 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ തേ​നം​മാ​ക്ക​ല്‍ പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ തേ​നം​മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍ എ​ഫ്. യാ​സി​ര്‍ ഖാ​ന്‍, വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മു​ന്‍ യോ​ഗ​ത്തി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നു ബ​സു​ക​ള്‍ പു​റ​ത്തേ​ക്ക് വ​രു​ന്ന വ​ഴി​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും ഈ ​വ​ഴി​യി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത് ക​ട​ക​ളി​ലേ​ക്കു​ള്ള വി​ല്‍​പ്പ​ന​വ​സ്തു​ക്ക​ള്‍ രാ​വി​ലെ ഏ​ഴി​നു മു​മ്പും രാ​ത്രി എ​ട്ടി​നു ശേ​ഷ​വും മാ​ത്ര​മേ ക​യ​റ്റി​റ​ക്ക് ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ​വെന്നും വ​ഴി​യ​രി​കി​ലെ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് അ​റി​യി​പ്പ് ന​ല്‍​കി​യെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
പൊ​ന്‍​കു​ന്നം-​മ​ണി​മ​ല റോ​ഡി​ല്‍ കോ​സ്മോ വ​ള​വി​ല്‍ ബ​സ് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യ​താ​യും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫി​സി​ലേ​ക്ക് അ​പേ​ക്ഷ കൈ​മാ​റി​യ​താ​യും ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​ക​യ​ത്തി​ന് സ​മീ​പ​ത്തെ ചെ​ക്ക്ഡാ​മി​ലെ എ​ക്ക​ലും മ​ണ​ലും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്‌​ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജ​ല​സേ​ച​ന വി​ഭാ​ഗം എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

മ​ണ്ണാ​റ​ക്ക​യം-​അ​ഞ്ചി​ലി​പ്പ-​ഞ​ള്ള​മ​റ്റം​വ​യ​ല്‍ റോ​ഡി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി അ​നു​മ​തി​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​താ​യി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​റി​യി​ച്ചു.  ല​ഭി​ച്ച പ​രാ​തി​ക​ള്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് കൈ​മാ​റാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ടു​ത്ത താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ഡി​സം​ബ​ര്‍ അ​ഞ്ചി​ന് ചേ​രും.

Tags : Taluk Development Committee Nattuvishesham DistrictNews

Recent News

Corehub Up