Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM Criticism

കോ​ടി​യേ​രി​ക്കും വി​എ​സി​നും ഇ​ല്ലാ​ത്ത ഇ​ള​വ് വീ​ണ​യ്ക്ക് എ​ന്തി​ന്?; സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം

ക​ണ്ണൂ​ർ: മാ​സ​പ്പ​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന് വി​മ​ർ​ശ​നം. വീ​ണാ വി​ജ​യ​നെ​തി​രാ​യ കേ​സി​നെ പാ​ർ​ട്ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​മാ​യി ചി​ത്രീ​ക​രി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് പ്ര​തി​നി​ധി​ക​ൾ ചോ​ദി​ച്ചു. ക​ണ്ണൂ​രി​ൽ ചേ​ർ​ന്ന സി​പി​എ​മ്മി​ന്‍റെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്ത് പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

വീ​ണാ വി​ജ​യ​നെ​തി​രെ അ​ന്വേ​ഷ​ണം വ​ന്ന​പ്പോ​ൾ പാ​ർ​ട്ടി എ​ന്തി​നാ​ണ് പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. കേ​സി​ൽ പാ​ർ​ട്ടി പ്ര​തി​രോ​ധം തീ​ർ​ക്കേ​ണ്ട സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു​വെ​ന്നു​മാ​ണ് യോ​ഗ​ത്തി​ൽ ചോ​ദ്യ​മു​യ​ർ​ന്ന​ത്. മ​റ്റ് നേ​താ​ക്ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ കേ​സു​ക​ളി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ സ​മീ​പ​നം വീ​ണ​യു​ടെ കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും പ്ര​തി​നി​ധി​ക​ൾ ചോ​ദി​ച്ചു.

മു​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നെ​തി​രാ​യ കേ​സി​ൽ വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ച​തെ​ന്ന് യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ന്‍റെ കാ​ര്യ​ത്തി​ലും സ​മാ​ന​മാ​യ സ​മീ​പ​ന​മാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടേ​ത്. എ​ന്നാ​ൽ വീ​ണാ വി​ജ​യ​നെ​തി​രാ​യ കേ​സി​ൽ മാ​ത്രം പാ​ർ​ട്ടി ഇ​ട​പെ​ട്ട് പ്ര​തി​രോ​ധം തീ​ർ​ത്ത​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​മാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്.

Latest News

Corehub Up