Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM Candidate

Kannur

സി​പി​എം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു; കെ.​കെ. ശൈ​ല​ജ പേ​രാ​വൂ​രി​ലും പി.​കെ. ശ്യാ​മ​ള ത​ളി​പ്പ​റ​ന്പി​ലും

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ൽ സി​പി​എം മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം. പ​ട്ടി​ക നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ത​ളി​പ്പ​റ​ന്പ് എം​എ​ൽ​എ​യു​മാ​യ എം.​വി. ഗോ​വി​ന്ദ​ൻ, ത​ല​ശേ​രി എം​എ​ൽ​എ​യും സ്പീ​ക്ക​റു​മാ​യ എ.​എ​ൻ. ഷം​സീ​ർ എ​ന്നി​വ​ർ മ​ത്സ​രി​ക്കി​ല്ല.

മ​ട്ട​ന്നൂ​ർ എം​എ​ൽ​എ​യാ​യ കെ.​കെ.​ശൈ​ല​ജ മ​ണ്ഡ​ലം മാ​റി പേ​രാ​വൂ​രി​ലാ​ണ് മ​ത്സ​രി​ക്കു​ക. എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​ണ്ഡ​ല​മാ​യ ത​ളി​പ്പ​റ​ന്പി​ൽ ഭാ​ര്യ​യും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ഭാ​ര്യ പി.​കെ. ശ്യാ​മ​ള​യാ​ണ് സ്ഥാ​നാ​ർ​ഥി. മ​ട്ട​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജും ത​ല​ശേ​രി​യി​ൽ കാ​രാ​യി രാ​ജ​നും മ​ത്സ​രി​ക്കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ധ​ർ​മ​ട​ത്തും കെ.​വി.​സു​മേ​ഷ് അ​ഴീ​ക്കോ​ടും ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രും എം.​വി​ജി​ൻ ക​ല്യാ​ശേ​രി​യി​ലും ത​ന്നെ മ​ത്സ​രി​ക്കും. നേ​ര​ത്തെ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ത​യാ​റാ​ക്കി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് സ​മ​ർ​പ്പി​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലെ പേ​രു​ക​ൾ സം​സ്ഥാ​ന ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​ത് പി​ന്നീ​ട് ജി​ല്ലാ ക​മ്മി​റ്റി​ക്ക് അ​യ​യ്ക്കു​ക​യും ജി​ല്ലാ ക​മ്മി​റ്റി ചേ​ർ​ന്ന് പാ​സാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രി​ക്കൂ​ർ, ക​ണ്ണൂ​ർ, കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളാ​ണ് മ​ത്സ​രി​ക്കു​ക.

Latest News

Corehub Up