x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക:പേ​രാ​വൂ​രി​ലും ത​ളി​പ്പ​റ​ന്പി​ലും ക​ൺ​ഫ്യൂ​ഷ​ൻ?


Published: March 3, 2026 08:07 AM IST | Updated: March 3, 2026 08:07 AM IST

ക​ണ്ണൂ​ര്‍: കെ.​കെ. ശൈ​ല​ജ പേ​രാ​വൂ​രി​ലും പി.​കെ. ശ്യാ​മ​ള ത​ളി​പ്പ​റ​ന്പി​ലും മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ന​ത്തെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ദ്യം ശൈ​ല​ജ പ​റ​ഞ്ഞെ​ങ്കി​ലും മ​ത്സ​ര സ​ന്ന​ദ്ധ​ത പി​ന്നീ​ട് പാ​ർ​ട്ടി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ, യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ‍​യും കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ സ​ണ്ണി ജോ​സ​ഫാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സ​ണ്ണി ജോ​സ​ഫി​നെ​തി​രേ ക​രു​ത്ത​നാ​യ ഒ​രാ​ൾ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം നി​ർ​ദേ​ശം. പേ​രാ​വൂ​രി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സ​ക്കീ​ർ ഹു​സൈ​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ത​ളി​പ്പ​റ​ന്പി​ൽ പി.​കെ. ശ്യാ​മ​ള​യു​ടെ പേ​ര് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​പ്പ് തു​ട​രു​ന്നു​ണ്ട്. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ​ൻ. സു​ക​ന്യ​യു​ടെ പേ​രും ത​ളി​പ്പ​റ​ന്പി​ൽ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​കും.

നാ​ളെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും മ​റ്റെ​ന്നാ​ൾ സം​സ്ഥാ​ന സ​മി​തി​യും ചേ​രും. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും സി​പി​എം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ധ​ർ​മ​ടം-​പി​ണ​റാ​യി വി​ജ​യ​ൻ, അ​ഴീ​ക്കോ​ട്-​കെ.​വി. സു​മേ​ഷ്, ക​ല്യാ​ശേ​രി-​എം. വി​ജി​ൻ, മ​ട്ട​ന്നൂ​രി​ൽ-​വി.​കെ. സ​നോ​ജ്, പ​യ്യ​ന്നൂ​ർ-​ടി.​ഐ. മ​ധു​സൂ​ദ​ന​ൻ, ത​ല​ശേ​രി-​കാ​രാ​യി രാ​ജ​ൻ എ​ന്നി​വ​ർ മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പാ​യി.

Tags : nattu vishesham CPM candidate nd Thaliparamba

Recent News

Corehub Up