Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPMPolitics

'അ​ടി​മ​യാ​യി തു​ട​രാ​നി​ല്ല'; കോ​ടി​യേ​രി​യു​ടെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ചെ​ങ്കൊ​ടി ഉ​പേ​ക്ഷി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ എ​സ്.​ആ​ർ. വി​ന​യ​കു​മാ​ർ പാ​ർ​ട്ടി വി​ട്ടു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി​വി​ട്ട​ത്. കോ​ടി​യേ​രി​യു​ടെ ഭാ​ര്യ വി​നോ​ദി​നി​യു​ടെ സ​ഹോ​ദ​ര​നാ​ണ് എ​സ്.​ആ​ർ. വി​ന​യ​കു​മാ​ർ. പാ​ർ​ട്ടി​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും അ​ടി​മ​യാ​യി പാ​ർ​ട്ടി​യി​ൽ തു​ട​രു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2009 മു​ത​ൽ സി​പി​എം അം​ഗ​മാ​യി​രു​ന്ന താ​ൻ പ​ട്ടം ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു​വെ​ന്നും നി​ല​വി​ൽ അം​ഗ​ത്വം പു​തു​ക്കി​യി​ട്ടി​ല്ലെ​ന്നും വി​ന​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​മി​ല്ലാ​താ​യെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ചോ​ദ്യം ചെ​യ്യാ​തെ അം​ഗീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​പ്പോ​ൾ സി​പി​എം ഇ​ല്ല. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​യു​ന്ന​ത് സി​പി​എം എ​ന്നാ​ൽ പി​ണ​റാ​യി എ​ന്നും പി​ണ​റാ​യി എ​ന്നാ​ൽ സി​പി​എം എ​ന്നു​മാ​ണ്.

പാ​ർ​ട്ടി​യി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത കാ​ര്യ​മാ​ണി​ത്. നേ​താ​ക്ക​ൾ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ മു​ഴു​വ​ൻ വി​ഴു​ങ്ങു​ന്ന നി​ല​യാ​ണു​ള്ള​ത്. വി​മ​ർ​ശി​ക്കു​ന്ന​വ​ർ വ​ർ​ഗ​വ​ഞ്ച​ക​രാ​കും. കു​റേ​ക്കാ​ല​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രാ​യ കേ​സു​ക​ളി​ൽ പ്ര​തി​രോ​ധം തീ​ർ​ക്കു​ക മാ​ത്ര​മാ​ണ് പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും മ​റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നു​ശേ​ഷം പാ​ർ​ട്ടി ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത വി​ധം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യി​ട്ടും തി​രു​ത്ത​ലു​ക​ൾ​ക്ക് നേ​തൃ​ത്വം ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും വി​മ​ർ​ശി​ച്ചു.

ഗോ​വി​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നും നി​ല​പാ​ടു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​തെ പാ​ർ​ട്ടി​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​കി​ല്ല. തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നി​രു​ന്ന സം​സ്ഥാ​ന സ​മി​തി​ക്ക് തൊ​ട്ടു​മു​മ്പ് എം.​വി. ഗോ​വി​ന്ദ​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി താ​നും പി​ണ​റാ​യി വി​ജ​യ​നും മാ​റു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തും വി​ന​യ​കു​മാ​ർ ചോ​ദ്യം ചെ​യ്തു. വി​പു​ലീ​ക​രി​ച്ച ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് സ്തു​തി​പാ​ഠ​ക​രെ​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നേ​താ​ക്ക​ൾ അ​ണി​ക​ളു​ടെ മേ​ൽ ചു​മ​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

 

 

 

Latest News

Corehub Up