Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPMstudycenter

ഡ​ൽ​ഹി സു​ർ​ജി​ത്‌ ഭ​വ​നി​ൽ വ​ടി​ക​ളും പൈ​പ്പു​ക​ളു​മാ​യി ഡ​ൽ​ഹി പൊ​ലി​സ്; പ്ര​തി​ഷേ​ധ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം

ന്യൂ​ഡ​ൽ​ഹി: ശ​നി​യാ​ഴ്‌​ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന എ​സ്‌​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യ​മി​ട്ട് ഡ​ൽ​ഹി​യി​ലെ സി​പി​എം പ​ഠ​ന​കേ​ന്ദ്ര​മാ​യ ഹ​ർ​കി​ഷ​ൻ സിം​ഗ് സു​ർ​ജി​ത്‌ ഭ​വ​നി​ൽ ഡ​ൽ​ഹി പൊ​ലി​സ്‌ എ​ത്തി​യ​ത് വി​വാ​ദ​മാ​കു​ന്നു. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ എ​സ്‌​എ​ച്ച്‌​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ടി​യേ​റി​യ വ​ടി​ക​ളും പൈ​പ്പു​ക​ളു​മാ​യി പ​ത്തോ​ളം വ​രു​ന്ന പൊ​ലി​സു​കാ​രാ​ണ് സു​ർ​ജി​ത് ഭ​വ​നി​ലേ​ക്ക് എ​ത്തി​യ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ എ​സ്‌​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ്‌ എം ​സ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രി​ജ​ൻ ഭ​ട്ടാ​ചാ​ര്യ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​താ​ക്ക​ൾ വി​ല​യി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് പൊ​ലീ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ഉ​ണ്ടാ​യ​ത്.

സു​ർ​ജി​ത്‌ ഭ​വ​നി​ൽ എ​സ്‌​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ് എ​ത്തി​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഓ​ഫീ​സി​നു​ള്ളി​ൽ ഏ​ക​ദേ​ശം ഇ​രു​പ​ത്‌ മി​നി​റ്റോ​ളം ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് പൊ​ലി​സ്‌ സം​ഘം അ​വി​ടെ​നി​ന്നും മ​ട​ങ്ങി​യ​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന് ഇ​തി​നോ​ട​കം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up